അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ ഗതികേട് : സോളിഡാരിറ്റി

മലപ്പുറം : താനൂർ നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ‘ജില്ലയിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ‘ എന്ന് പറഞ്ഞ് അർ.എസ്.എസിൻ്റെ ഭീകരതയെക്കുറിച്ച് പറയേണ്ടടത്ത് ന്യൂനപക്ഷ സമുദായ സംഘടനകളെ കൂടി ചേർത്ത് പറഞ്ഞിരിക്കുകയാണ്. അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ സംഘ് വിരുദ്ധതയുടെ നിലപാട് ഇല്ലായ്മയാണ് എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകര സംഘടന എന്ന് പലരും വിശേഷിപ്പിച്ച ആർ.എസ്.എസിനെ ഇങ്ങനെ സി.പി.എം സമീകരിക്കുന്നത് അങ്ങേയറ്റം അക്രമം നിറഞ്ഞ നടപടിയാണെന്നും പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മറ്റും സി.പി.എം നടത്തിയ അതേ ദ്രുവീകരണ രാഷ്ട്രീയവും ഇസ്‌ലാമോഫോബിക് പ്രചരണവുമാണ് ജില്ലാ സമ്മേളനങ്ങളിലൂടെ വീണ്ടും ഇങ്ങനെ നടത്തുന്നത്.

ആർ.എസ്.എസിനോട് മത്സരിക്കുന്ന സിപിഎമ്മിന്റെ ദ്രുവീകരണ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിക് പ്രചരണങ്ങളെയും സോളിഡാരിറ്റി ചെറുത്തു തോൽപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി അധ്യക്ഷത വഹിച്ചു.അജ്മൽ കോഡൂർ,സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു

Print Friendly, PDF & Email

Leave a Comment

More News