ഭരണഘടനയും സനാതന ധർമ്മവും (ലേഖനം): അമീര്‍ മണ്ണാര്‍ക്കാട്

പിണറായി വിജയനും വി.ഡി.സതീശനും

ബിജെപിയും സംഘപരിവാറും നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ വി.ഡി സതീശനും കൂട്ടരും കേരളത്തിൽ ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന അവരുടെ സനാതന ധർമ്മ വർത്തമാനങ്ങൾ.

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി ആക്കാൻ സംഘപരിവാർ കിണഞ്ഞു ശ്രിക്കുമ്പോൾ ആണ് സതീശൻ അതേ സംഘപരിവാർ ന്റെ ഉന്മൂലന ആശയം ആയ സനാതന ധർമ്മം ഏറ്റെടുത്ത് രാജ്യത്തെ എല്ലാവരും സനാതന ധർമ്മത്തിൽ ആണെന്നും കാവി വത്കരണം എന്ന വാക്ക് പോലും ശരിയല്ലെന്നും ഒരു മടിയും ഇല്ലാതെ നാഗ്പൂരിലെ ആസ്ഥാന സനാതന യോഗിവര്യന്മാരെ പോലും ഞെട്ടിച്ച് കൊണ്ടിരിക്കുന്നതും കിട്ടിയ അവസരത്തിൽ സംഘപരിവാർന് ഒപ്പം ചേർന്ന് നിന്ന് ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കും നേരെ തിരിയുന്നതും.

സതീശന്റെ ഈ സനാതനധർമ, മതരാഷ്ട്ര താൽപ്പര്യത്തിന് പിന്നിൽ സംഘപരിവാർ സൈദ്ധാന്തികർക്ക് തന്റെ മാല ചാർത്തിയ പാരമ്പര്യം മാത്രമല്ല, സത്യത്തിൽ രമേശ്‌ ചെന്നിത്തലയെന്ന ‘സൂപ്പർ’ പ്രതിപക്ഷ നേതാവ്നെ നായരീഴവ-സഭാ-മൗദൂദി- ലീഗാതികൾ വലിയ അവസരങ്ങൾ നൽകി പരിഗണിക്കുന്നതിലെ അപകടം കൂടി ഉണ്ട് . അത് വല്ലാതെ സതീശനെ വിറളി പിടിപ്പിക്കുകയും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ,സാഹോദര്യത്തിലധിഷ്ഠിതമായ സാമൂഹ്യ സഹവർത്തിത്വം, മുന്നേറ്റം എന്നിവയെ മറക്കുകയും ചെയ്യുന്നതും.

ശിവഗിരിയിൽ സംശയലേശമന്യേ കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ പ്രതിപാദിച്ച കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു,

കേരളം ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ആരെയും അനുവദിക്കില്ല, മാത്രമല്ല നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിനെ സംഘപരിവാർ ആലയത്തിൽ കെട്ടാനുള്ള സനാതനധർമ്മ പാരമ്പര്യത്തെ നിരകരിച്ചത് തന്റെ കമ്മ്യൂണിസ്റ്റ് ആശയം മുന്നിൽ വെച്ചല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടന മുന്നിൽ വെച്ചാണ് പിണറായി പറയുന്നത്. അതാണ് സതീശനും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം.

അതാണ് ഇടതുപക്ഷവും കോണ്ഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷവും മതരാഷ്ട്ര പരിവാറുകളും തമ്മിലുള്ള അന്തരം.

ആ അന്തരം കേരളത്തിന് ബോധ്യപ്പെടുന്നത് കാണുമ്പോൾ ബഹു.പ്രതിപക്ഷ നേതാവിന് സമനില തെറ്റും, ധ്രുവീകരണ ശക്തികൾ ഉറഞ്ഞു തുള്ളും . അതിൽ വീഴുന്നവരും ഭയക്കുന്നവരും പിന്മാറുന്നവരുമല്ല ഇടതുപക്ഷവും സഖാവ് പിണറായി വിജയനും.

Print Friendly, PDF & Email

Leave a Comment

More News