ഹ്യൂസ്റ്റനിൽ ഭക്തിനിർഭരമായ മദ്ബഹ വെഞ്ചെരിപ്പ്

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പുതുക്കി നിർമിച്ച മദ്ബഹായുടെ വെഞ്ചരിപ്പ്‌ കർമ്മം നിർവഹിക്കപ്പെട്ടു.

വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത് ഡിസംബർ 24 ലാം തിയതി പാതിരാ കുർബാനയ്ക്കു മുൻപായി നടന്ന ചടങ്ങിൽ വച്ച് ആശിർവാദ കർമ്മം നിർവഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ സഹകാർമ്മികനായിരുന്നു. പുതിയതായി നിർമിക്കപ്പെട്ട മദ്ബഹായും അൾത്താരയും അതിമനോഹരമായും വർണ്ണാഭവുമായിരുന്നു.

ഭക്തിസാന്ദ്രമായ വെഞ്ചരിപ്പ് കർമത്തിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാംഗങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
മനോഹരമായ മദ്ബഹ നിർമാണത്തിന് കൈക്കാരൻമാരായ ജായിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

അജി വർഗീസ് ശങ്കരമംഗലം,നെൽസൺ ഗോമസ്, ബിജി കണ്ടോത്ത്,ജെയിംസ് കുന്നാംപടവിൽ, സ്റ്റീവ് കുന്നാംപടവിൽ (വോൾഗ ഗ്രൂപ്പ് llc ) , ബിബി തെക്കനാട്ട് എന്നിവരാണ് നിര്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. ഇവർക്ക് ചടങ്ങിൽ വച്ച് ഫാ. ഏബ്രഹാം മുത്തോലത്ത് പാരിതോഷികങ്ങൾ സമ്മാനിച്ചു.

ഈ പ്രോജക്ടിന് പിന്തുണയും സാമ്പത്തിക സഹായവും നൽകിയ എല്ലാവരെയും ഫാ.മുത്തോലത്ത് പ്രസംഗമദ്ധ്യേ സ്മരിക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News