നക്ഷത്ര ഫലം (04-01-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം കൈവരിക്കും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്.സ്വകാര്യ ജീവിതം സന്തോഷം ഉണ്ടാകും.

കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം: തികഞ്ഞ മാനസികോന്മേഷമുള്ള ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലുമുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍ സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: സുഹൃത്തുക്കളെയും ബന്ധുക്കളെയും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. ഇത് കടുത്ത മാനസിക സംഘര്‍ഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.

ധനു: എതിരാളികളെയും കിടമത്സരത്തിന് വരുന്നവരെയും നിങ്ങള്‍ മുട്ടുകുത്തിച്ചേക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദ്യേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.

മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥരാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. വീട്ടമ്മമാര്‍ അസംതൃപ്‌തി പ്രകടിപ്പിക്കും. കുട്ടികള്‍ക്ക് പഠനത്തില്‍ പതിവില്‍ കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല. നേത്ര അണുബാധയുണ്ടാകാം. നിങ്ങളുടെ ആരോഗ്യകരമായ കാഴ്‌ചപ്പാട് മനസിലെ മറ്റ് പ്രതുകൂലചിന്തകളെ അതിജീവിക്കാന്‍ സഹായിക്കും. അപകടസാധ്യതകള്‍ നേരിടാന്‍ സന്നദ്ധമായിക്കൊണ്ടുള്ള മുന്നോട്ടുപോക്കിന് ഇന്ന് ഏറ്റവും മികച്ച ദിവസം.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും സന്തോഷം കിട്ടും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും ആഹ്ലാദം പങ്കിടാനും ഇന്ന് സാധ്യത കാണുന്നു. ആത്മീയ ഔന്നത്യം അനുഭവപ്പെടാം.

മീനം: ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താല്‍പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവാക്കും. നിക്ഷേപം നടത്തുമ്പോള്‍ വിവേചനബുദ്ധി പ്രയോഗിക്കണം. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യത. ചെറിയ ലാഭങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് വലിയ നഷ്‌ടങ്ങളുണ്ടാക്കും. നിയമപരമായ കാര്യങ്ങള്‍ ശദ്ധയോടെ കൈകാര്യം ചെയ്യണം. പ്രാര്‍ഥനയും ധ്യാനവും ആശ്വാസം പകരും.

മേടം: ഇന്ന് നിങ്ങൾ കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരുന്ന ദിവസമാണ്. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാലം സ്വാധീനിച്ചേക്കാമെന്നതിനാൽ നിങ്ങൾ ഉചിതമായ ഉപദേശം സ്വീകരിക്കുക.

ഇടവം: ഇന്ന് നിങ്ങൾക്ക് കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. എന്നിരുന്നാലും, ഒരേ സമയത്ത് നിങ്ങൾക്ക് ഒന്നിലധികം കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതലായിരിക്കും അത്. ഇവ പ്രായോഗികമാക്കാൻ നിങ്ങൾ ഉപദേശം തേടേണ്ടതാണ്. യാഥാർഥ്യ ബോധമുള്ളവരും ന്യായ ബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.

മിഥുനം: കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഇന്നത്തെ ദിവസവും ഒട്ടും വ്യത്യസ്ഥമല്ല. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉത്‌കണ്‌ഠ. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും നിങ്ങള്‍ ഇഷ്‌ടപ്പെടുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിൻ്റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് നിങ്ങള്‍ കരുതും.

കര്‍ക്കടകം: പ്രതികൂല ഫലമാണ് ഇന്ന് കാണുന്നത്. ഉത്സാഹവും ഉന്മേഷവും കുറവായിരിക്കും. വിഷാദാത്മകതയും അശുഭ ചിന്തയും അകറ്റി നിര്‍ത്താന്‍ കഠിന ശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

Print Friendly, PDF & Email

Leave a Comment

More News