കോഴിക്കോട്: കേരളം മിനി പാക്കിസ്താന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി. ഭാരതീയന്യായ സംഹിത 196 വകുപ്പ് പ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ പൂര്‍ണരൂപം ചുവടെ :
ബഹുമാനപ്പെട്ട കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐ.പി.എസ് മുമ്പാകെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് കെ.പി ബോധിപ്പിക്കുന്ന പരാതി.
സര്‍,
മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ, കേരളത്തെ മിനി പാകിസ്ഥാനെന്നെ ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കത്തെ സംബന്ധിച്ച പരാതി.
കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവന, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മത-സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താനുള്ള മനസ്സറിവും ഉദ്ദേശത്തോടെയുള്ളതാണ്. മുസ്‍ലിം സമുദായത്തോട് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണയും വെറുപ്പും വിദ്വേഷവും പടര്‍ത്തുക എന്നുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രസ്താവന. പ്രസ്തുത സംഭവത്തെ സ്ഥിരീകരിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇതോടൊപ്പം ചേർക്കുന്നു.
വിദ്വേഷം പരത്തുന്ന വാര്‍ത്തയുടെ വീഡിയോ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
മേൽ കാര്യത്തിൽ എനിക്ക് പരാതിയുണ്ട്. മേപ്പടി വിദ്വേഷ പ്രസംഗം ഭാരതീയന്യായ സംഹിത 196 വകുപ്പ് പ്രകാരവും ശിക്ഷാർഹമായതിനാൽ പ്രതിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ് ലിങ്ക് : https://www.facebook.com/PinarayiVijayan/posts/pfbid0ycfuhrYPB4UXC551PnWNScSMKj2EMFNw89iMApKw5HBHa4VsCBerVBeProuqRTmrl
വാര്‍ത്തയുടെ വീഡിയോ ലിങ്ക് :- https://www.youtube.com/watch?v=gSLnafy_H58