എടത്വ ടൗൺ ലയൺസ് ക്ളബിന്റെ സേവന പ്രവർത്തനനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുകരണിയം: ഗവർണർ ആർ വെങ്കിടാചലം

എടത്വ: ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവന പ്രവർത്തനനങ്ങൾ അനുകരണിയമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. എടത്വ ടൗൺ ലയൺസ് ക്ലബിന്റെ 2025 വർഷത്തെ പ്രവർത്തന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികവാർന്നതും വ്യത്യസ്തവുമായ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ എടത്വ ടൗൺ ക്ളബ് മറ്റു ക്ളബുകൾക്ക് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.  ക്യാബിനറ്റ് സെക്രട്ടറി ലയൺ വി.കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി.റീജിയണൽ ചെയർമാൻ ജേക്കബ് ടി. നീണ്ടിശ്ശേരി,സോൺ ചെയർമാൻ ലയൺ സുരേഷ് ബാബു , സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, ലയൺ വിൻസൺ ജോസഫ്, റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.

ക്ളബ് തയ്യാറാക്കിയ കലണ്ടർ ഗവർണർ ആർ വെങ്കിടാചലം റീജിയണൽ ചെയർമാൻ ലയൺ ജേക്കബ് ടി നീണ്ടിശ്ശേരിക്ക് നല്കി പ്രകാശനം ചെയ്തു. എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ തലവടി ക്ളബിൽ പ്രസിഡന്റ് ലയൺ സുനിൽ സാഗറിന് നല്കി ആദ്യ ആദ്യ വിതരണം നടത്തി.

ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനം കാരുണ്യ ദിനമായി വേർതിരിക്കുവാനും ഹങ്കർ റിലീഫിന്റെ ഭാഗമായി അമ്പലപ്പുഴ സ്നേഹ വീട്ടില്‍ സ്നേഹ വിരുന്ന് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News