തിരുവനന്തപുരം : കേരളത്തിൻ്റെ 23-മത് ഗവർണറായി 2024 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ രാജ് ഭവനിൽ സന്ദർശിച്ചു ആശംസകൾ നേർന്നു.
1954 ഏപ്രിൽ 23 ന് ഗോവയിലെ പനാജിയിൽ ജനിച്ച അദ്ദേഹം പരേതരായ വിശ്വനാഥ് അർലേക്കറിൻ്റെയും തിലോമത്തമ അർലേക്കറിന്റെയും മകനാണ്. കൊമേഴ്‌സ് ബിരുദധാരിയായ അർലേക്കർ (70) ബീഹാർ ഗവർണറായി നിയമിതനാവുന്നതിനു മുമ്പ് ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.
ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗവും പിന്നീട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവുമായ അർലേക്കർ മുൻ മന്ത്രിയും ഗോവ നിയമസഭാ സ്പീക്കറുമാണ്. രണ്ട് തവണ സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2015 വരെ സ്പീക്കറും 2015 മുതൽ 2017 വരെ ഗോവയിലെ വനം പരിസ്ഥിതി മന്ത്രിയായിരുന്നു.
ബീഹാര്‍ ഗവർണറായി ചുമതലയേറ്റ മുൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ യാത്രാ മംഗളങ്ങൾ നേർന്നിരുന്നു.