കലൂര്‍ സ്റ്റേഡിയത്തില്‍ ഗാലറിയില്‍ നിന്ന് ഉമാ തോമസ് എം എല്‍ എ വീണ സംഭവം: ഓസ്‌കർ ഇവൻ്റ്‌സ് ഉടമ പിഎസ് ജനീഷ് അറസ്റ്റിൽ

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് എംഎൽഎ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജനീഷിനെ അറസ്റ്റു ചെയ്തു, തൃശ്ശൂരിൽ നിന്നാണ് പാലാരിവട്ടം പോലീസ് ജനീഷിനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

പോലിസിന് കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കീഴടങ്ങാൻ ജനീഷ് തയ്യാറായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നാണ് വിശദീകരണം നല്‍കിയത്. ഉമാ തോമസിന് പരിക്കേറ്റതിനെ തുടർന്ന് സംഭവത്തിൻ്റെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതേത്തുടർന്നാണ് സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷും ഓസ്കാർ ഇവൻ്റ്സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇവരോട് കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. നിഗോഷ് കീഴടങ്ങിയെങ്കിലും ജനീഷ് കീഴടങ്ങാതെ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് ജനീഷിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഉമാ തോമസിന് പരിക്കേൽക്കാനിടയായ കൊച്ചിയിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ സർവത്ര ക്രമേക്കേടെന്നാണ് സിറ്റി പൊലീസ് പറയുന്നത്. സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് വാടകയ്ക്ക് എടുക്കാൻ അപേക്ഷ നൽകിയതും കരാർ ഒപ്പിട്ടതും ഒന്നാം പ്രതിയും മൃദംഗ വിഷൻ എംഡിയുമായ നിഗോഷ് കുമാറാണ്. എന്നാൽ അനുമതി പത്രം അടക്കം കൈപ്പറ്റിയത് ഇവന്‍റ് മാനേജ്മെന്‍റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറും. എന്നാൽ മൃദംഗവിഷനും കൃഷ്ണകുമാറിന്‍റെ സ്ഥാപനവും തമ്മിൽ യാതൊരു കരാറുമില്ലതാനും.

Print Friendly, PDF & Email

Leave a Comment

More News