ഫിലാഡൽഫിയ: പടുകൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുകയും, കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന ജോർദാൻ നദിയുടെ മുപിൽ പതറാതെ പിടിച്ചുനിൽക്കുന്നതിനും ആ പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തു ഇസ്രായേൽ ജനത്തെ മുന്നോട്ടു നയിക്കുന്നതിനും ജോഷുവാക്ക് ദൈവീക കൃപ അനവരതം ലഭിച്ചുവെങ്കിൽ ആ ദൈവം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഘീകരിക്കേണ്ടിവരുമ്പോൾ താങ്ങായി തണലായി നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നു സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ ഉധബോധിപ്പിച്ചു .
2025 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍( 556-ാംമത്) ജനുവരി 7 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ജോഷ്വവാ അധ്യായം 3ന്റെ :1മുതൽ 11 വാഖ്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോൺ .മുൻപ് നടന്നു വന്ന വഴിയിൽ ശക്തി പകർന്ന,ഇപ്പോഴത്തെ അവസ്ഥയിൽ എന്തുചെയ്യണമെന്ന തിരിച്ചറിവ് നൽകിയ ,മുന്നിലുള്ള വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ച ജോഷ്വവ ജീവിതത്തിൽ അനുഗ്രഹിക്കപെട്ടതു ജീവിത മാതൃകയായി നാം സ്വീകരിക്കണമെന്നും വിനു ജോൺ പറഞ്ഞു.
ശ്രീ ടി.ജി. എബ്രഹാം(ചിക്കാഗോ) പ്രാരംഭ പ്രാര്‍ത്ഥനയോടെ, മുന്നിലുള്ള ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി ഡോ. വിനോ ജെ. ഡാനിയേനെ പരിചയപ്പെടുത്തുകയും ചെയ്തു. ശ്രീ. എബ്രഹാം കെ. ഇടിക്കുള, ഹൂസ്റ്റൺ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി .ചിക്കാഗോയിൽ നിന്നുള്ള ശ്രീമതി അമ്മിണി എബ്രഹാം,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു
വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. .ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .പാസ്റ്റർ ടി.വി. ജോർജ്ജ് ഡാളസ്,സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു