നക്ഷത്ര ഫലം (09-01-2025 വ്യാഴം)

ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ആരോഗ്യനില ഇന്ന് മെച്ചപ്പെട്ട നിലയിലായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത.

കന്നി: ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും.

തുലാം: ഇന്ന് നല്ല ദിവസമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും ഊർജ്ജസ്വലനും സന്തോഷവാനുമാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ഏറ്റെടുത്ത ജോലികൾ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റിന് സാധ്യത. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

വൃശ്ചികം: ഇന്ന് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

ധനു: സാമ്പത്തികപരമായി ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മകരം: ഇന്ന് ആരോഗ്യനില ഇന്ന് മെച്ചപ്പെട്ട രീതിയിലായിരിക്കില്ല. ശാരീരികമായ അനാരോഗ്യവും ഉല്‍കണ്‌ഠയും ഇന്ന് പ്രശ്‍നമായേക്കും. ശാരീരികമായ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാൻ സാധ്യത. ശാരീരിക പ്രശ്‌നങ്ങൾ തൊഴിലിനെ പ്രതികൂലമായി ബാധിക്കാനും സാധ്യത.

കുംഭം: ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും.

മീനം: ഇന്ന് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും.

മേടം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. സമൂഹത്തിൽ അന്തസ് ഉയരും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യത.

ഇടവം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് ബാധിക്കും. വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.

മിഥുനം: സാമ്പത്തികപരമായി ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കര്‍ക്കടകം: ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം സമാധാനം നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.

Print Friendly, PDF & Email

Leave a Comment

More News