ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച് അഞ്ച് യുഎസ് പ്രസിഡന്റുമാർ

വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന സംസ്ഥാന ശവസംസ്കാര ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റ് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർക്കൊപ്പം പ്രസിഡന്റ് ജോ ബൈഡനും അവരുടെ ഭാര്യമാർ എന്നിവർക്കൊപ്പം അന്തിമാഭിവാദ്യം അർപ്പിച്ചു

അഞ്ചുപേരും അവസാനമായി ഒത്തുചേർന്നത് 2018 ൽ ജോർജ്ജ് എച്ച് ഡബ്ല്യു ബുഷിന്റെ സംസ്കാര ചടങ്ങിലായിരുന്നു.

ചടങ്ങിന് മുമ്പ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനു ഷേക്ക് ട്രംപ് ഷേക്ക് ഹാൻഡ് നൽകുന്നത് പ്രത്യേകം ശ്രെധിക്കപെട്ടു – 2021 ൽ വൈറ്റ് ഹൗസ് വിട്ടതിനുശേഷം ഇരുവരും ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണ്.

“എല്ലാവരോടും അന്തസ്സോടും ബഹുമാനത്തോടും കൂടി” പെരുമാറേണ്ടതിന്റെ പ്രാധാന്യം മിസ്റ്റർ കാർട്ടർ തന്നെ പഠിപ്പിച്ചുവെന്ന് മിസ്റ്റർ ബൈഡൻ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

“വീടുകൾ ആവശ്യമുള്ള ആളുകൾക്ക് അദ്ദേഹം വീടുകൾ നിർമ്മിച്ചു.. ലോകത്തിലെവിടെയും, അവസരം കാണുന്നിടത്തെല്ലാം അദ്ദേഹം സമാധാനം സ്ഥാപിച്ചു.മുൻ പ്രസിഡന്റിന്റെ ചെറുമകനായ ജോഷ്വ കാർട്ടറും ചടങ്ങിൽ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News