നക്ഷത്ര ഫലം (11-01-2025 ശനി)

ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വളരെ അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വളരെ ഊർജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത.

കന്നി: ഇന്ന് ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

തുലാം: ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോകാൻ സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.

ധനു: ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. ജോലിസ്ഥലത്ത് സഹപ്രത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മകരം: ഇന്ന് നല്ല ദിവസമായിരിക്കില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. വിദ്യാർഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

കുംഭം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ ശോഭിക്കും. അപൂർണമായിക്കിടക്കുന്ന ജോലികൾ നിങ്ങൾക്കിന്ന് പൂർത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

മീനം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.

മേടം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. സന്തോഷവും ആവേശവും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. ഏറ്റെടുത്ത എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ഇടവം: ഇന്ന് നിങ്ങൾ ജോലിസ്ഥലത്ത് ശോഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും മാനേജർമാരിൽ നിന്നും ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ഏത് പ്രശ്‌നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യുാൻ സാധിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

കര്‍ക്കിടകം: ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കും. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.

Print Friendly, PDF & Email

Leave a Comment

More News