പത്തനംതിട്ട: അഞ്ച് വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 60 ഓളം പേർ പീഡിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു.
13 വയസ്സ് മുതൽ തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അതിജീവിച്ച, ഇപ്പോള്‍ 18 വയസ്സുള്ള, പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ചെന്നീർക്കരയിലെ അയൽക്കാരിലൊരാൾ തൻ്റെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടർന്ന് വീടിന് സമീപമുള്ള ഒറ്റപ്പെട്ട കുന്നിൽ വെച്ച് ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പെൺകുട്ടി പത്തനംതിട്ടയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ 62 കുറ്റവാളികളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം ഇലവുംതിട്ട പോലീസ് കേസെടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തിന് രൂപം നൽകി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചെന്നീർക്കര സ്വദേശികളായ സുബിൻ (24), എസ്.സന്ദീപ് (30), വി.കെ.വിനീത് (30), കെ.അനന്ദു (21), ശ്രീനി എന്ന എസ്.സുധി ശ്രീനി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസിലും സുധി പ്രതിയാണ്.
ഇരയെ പരിശീലിപ്പിച്ച പരിശീലകരും കായികതാരവും സഹ കായികതാരങ്ങളും ദുരുപയോഗം ചെയ്തവരിൽ ഉൾപ്പെടുന്നു.