സ്വാമിവി വേകാനന്ദന്‍ കേരളത്തെ നോക്കി മതഭ്രാന്തന്മാര് എന്ന് വിളിച്ചെങ്കില്‍ ഇന്ന് വിളിക്കേണ്ടത് കാമ ഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസമായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യല്‍ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടര്‍ക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്കാരം. പത്തനംതിട്ട ജില്ലയില്‍ അറുപതിലേറെ പേര് ചേര്‍ന്ന് ഒരു ദളിത് കായികതാരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ്തുടരുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാര്‍ പിഞ്ചുപൈതല്‍ ഇങ്ങനെ കേരളത്തിന്റെമുക്കിലുംമൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ കാമഭ്രാന്തന്മാര് വിലസുന്നത് വിദേശ മലയാളികള്‍ ആശ്ചര്യത്തോടെ കാണുന്നു. ഈ കാമ രോഗികളുടെ ശിരസ്സില്‍ ചുംബിച്ചു് താലോലിക്കുന്നത് ആരാണ്? നവോദ്ധാനം പ്രസംഗിക്കുന്ന നാട്ടില്‍ ഹേമ കമ്മിറ്റി പുറത്തുവിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയില്‍ സിനിമ കാമഭ്രാന്തന്മാരില്‍ ആരെങ്കിലും ജയില്‍വാസമനുഭവിക്കുന്നുണ്ടോ? സിനിമാ രംഗം മാത്രമല്ല സ്വന്തം വീട്ടിലും തൊഴിലിടങ്ങളിലും പെണ്‍കുട്ടികളടക്കം പീഡനങ്ങള്‍ തുടരുന്നു. സുന്ദരമായ കേരളത്തെ വൈകൃതമുള്ള ലൈംഗിക വഷളന്മാരുടെ കൊടുങ്കാടായി വളര്‍ത്തുന്നു. കാമത്തിന് കണ്ണില്ലെങ്കില്‍ നിയമത്തിന് കണ്ണില്ലേ?
കേരളത്തിലെ എഴുത്തുകാരെപോലെ സ്ത്രീകളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായി. ചെന്താമര പുക്കള്‍ പോലെ പുഞ്ചരി വിടരുന്ന പല മുഖങ്ങളും അസഹ്യമായ മനോവേദന പ്രകടമാക്കാതെ നമ്മുടെ മുന്നിലൂടെ സഞ്ചരിക്കുന്നു. ലൈംഗിക അരാജകത്വം നേരിടുന്ന നാട്ടില്‍ സ്ത്രീകള്‍ ഭയം, ഭീതി, ഒറ്റപ്പെടല്‍, നിശ്ശബ്ദത അവരെ മാനസികരോഗികളാക്കുന്നു. സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളെയോര്‍ത്ത് വീടുകളില്‍ ആശങ്കാകുലരായി ജീവിക്കുന്ന അമ്മമാര്‍. ഈ അത്യാധുനിക യുഗത്തിലും ഭീതിജനകമായ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഒരു നടിയുടെ പരാതിയെക്കാള്‍ എത്രയോ പിഞ്ചു പെണ്‍കുട്ടികളോട് കാട്ടുന്ന കഠോരതകള്‍ നമ്മള് കാണുന്നു. കേരളത്തില്‍ സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടന്നൊരു കാലമുണ്ടായിരുന്നു. അതിനെയാരും മാധുര്യത്തോടെ കണ്ടിരുന്നില്ല. അവര്‍ ശീതളമായ കുറ്റിക്കാടുകളിലൂടെ സഞ്ചരിച്ചപ്പോള്‍ അവിടെയെങ്ങും കാമദേവന്മാരെ കണ്ടില്ല. ഇന്ന് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമ ദുര്‍വിധി സ്ത്രീകളോടുള്ള അവഗണനയാണ്. സ്ത്രീ സുരക്ഷ ഇല്ലാത്തതിന്റെ തെളിവാണ്. വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ വികാരശൂന്യമായ ഒറ്റ നോട്ടത്തില്‍ അവന് അകത്താകും ഇല്ലെങ്കില്‍ കരണത്തടി കിട്ടുമെന്നുറപ്പ്. ഒരു നോട്ടത്തെ പോലും അവര്‍ ലാഘവത്തോടെ കാണാതെ ചങ്കൂറ്റത്തോടെ കാണുന്നു. പെണ്‍കുട്ടികളടക്കം അവര്‍ ഭീരുക്കളുമല്ല. അതിനവരെ പ്രാപ്തരാക്കിയത് അരുടെ വായനയും, സാംസ്കാരിക വളര്‍ച്ചയും വിദ്യാഭ്യാസവുമാണ്. കേരളത്തില്‍ കുളത്തിലെ തവളകളെ പോലെ, കുടത്തിലകപ്പെട്ട വിത്തുകള്‍ പോലെ ജീവിക്കുന്ന കുറെ കൊഞ്ഞാണന്മാര്ക്ക് ലോകമെന്തന്ന് അറിയില്ല. കുടത്തിലാക്കപ്പെട്ട ഈ മുളകള്‍ എന്ന്മുളക്കുമോ?
ഇന്ത്യന്‍ സ്ത്രീകള്‍ ധാരാളം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോള്‍ പാശ്ചാത്യ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവര്‍സ്വന്തം ഭര്‍ത്താവിനോടു പോലും അധിക വിധേയത്വം കാണിക്കുന്നവരല്ല. അവര്എന്ത് വസ്ത്രം ധരിക്കണമെന്നു പോലും അഭിപ്രായം പറയില്ല. കാരണം, അത് പൊട്ടിത്തെറിയിലെത്തുമെന്നും ഭാര്യ ഭര്‍ത്താവിന് കീഴടങ്ങി കഴിയേണ്ടവളല്ല തുല്യ പങ്കാളിയെന്നുള്ള തിരിച്ചറിവാണ്. അതവരില്‍ ആശ്വാസവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. കരുത്തില്ലാത്ത നിയമവാഴ്ചയും, അധികാര ദുര്‍വിനിയോഗവും നടക്കുന്ന രാജ്യങ്ങളിലാണ് അനീതിയും അധര്‍മ്മങ്ങളും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതുംകാണുന്നത്. എല്ലാ ദേശത്തും പോലീസ്സ്റ്റേഷനുള്ളഒരുരാജ്യത്തു് നീതിലഭിക്കണമെങ്കില്‍ അധികാരത്തിലിരിക്കുന്നവരുടെ ആനുകൂല്യംവേണം. നേരില്‍ പോയി പരാതികൊടുക്കണം. ഇല്ലെങ്കില്ഇരയുടെ നൊമ്പരം തിരിച്ചറിയില്ല. ഇത്വേട്ടക്കാരെവളര്ത്തുന്ന സംവിധാനമാണ്. ഇങ്ങനെയാണോസാമൂഹ്യനീതി നടപ്പില്‍വരുത്തേണ്ടത്?കാലത്തിനൊത്ത കോലങ്ങളായികോടതി, പോലീസ്അടക്കമുള്ളസര്ക്കാര്സംവിധാനങ്ങള് എന്തിനാണ്?
സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ സവര്‍ണ്ണ മേലാളന്മാര്, ഒളിഞ്ഞും മറഞ്ഞും അവഹേളിക്കുന്നവര്‍ അവളുടെ കവിളെല്ലുകള്‍ ഉന്തി നില്ക്കുന്നുണ്ടോ, നീണ്ട മുടിയുണ്ടോ, പുരികമുണ്ടോ, സ്തനങ്ങള്‍ തുടുത്തു നില്ക്കുന്നുണ്ടോ എന്ന്കൂടി പരിശോധിക്കണം. നടിമാരുടെ അരമുറി വസ്ത്രം, അവരുടെ നഗ്നത സിനിമയില്‍ കണ്ടാല്‍ ഇമവെട്ടാതെ നോക്കി പുളകം കൊള്ളുന്ന ഈ കാമരോഗികളെ തടവറയില്‍ അടയ്ക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ ഇത്ര വൈകാരികമായ അഭിനിവേശമെന്തിനാണ്? ഈ രണ്ട് കൂട്ടരും അവരുടെ മേഖലയില്‍ കപടവേഷധാരികളെന്ന് സിനിമാ പ്രേമികള്ക്ക്അറിയില്ലെങ്കില് വിവരമുള്ളവര്‍ക്കറിയാം. ഇവരുടെ ഉദ്ഘാടന പരിപാടികളില്‍ കൂട്ടം കൂടുന്നത്ആരാണ്? ഇന്ത്യയില്‍ നഗ്നരായി ജീവിക്കുന്ന ഒരു പറ്റമാളുകളില്ലേ? അവരുടെ മൗലികാവകാശങ്ങളില്‍ ആര്‍ക്കും പരാതിയില്ല. ലോകമെങ്ങും സ്ത്രീകള്‍ നിക്കറും ബനിയനുമിട്ട് പുരുഷന്മാരെപ്പോലെ ജീവിക്കുന്നില്ലേ? സമൂഹത്തില്‍ വെറുപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്നവരും ചാനല്‍ ചര്‍ച്ചകളില്‍ ജനങ്ങളുടെ പൊതുബോധ സംസ്കാരമറിയാത്തവരും മനസ്സിലാക്കേണ്ടത് ഈ രണ്ട് കൂട്ടരുടേയും മനസ്സുകള്‍ക്കിടയിലെ മതിലുകള്‍ എങ്ങനെ പൊളിഞ്ഞു?
സമ്പന്നന്മാരുടേയും, ദന്തഗോപുരങ്ങളിലെ രതിലീല സുഖഭോഗങ്ങളില്‍ മുഴുകി കഴിയുന്നവരുടെയും ധനവിനിയോഗ ചരക്കുകളായി സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍, സാധാരണ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ കാക്ക ഓട്ടക്കലത്തില്‍ നോക്കും പോലെ ഒരു നടിയുടെ പരാതിയില്‍ ചാനലുകള്‍ പോലും നോക്കിയിരിക്കുന്നത്എന്ത് മാധ്യമ സംസ്കാരമാണ്? ഇങ്ങനെ പീഡനങ്ങള്‍ നേരിടുന്ന പുരുഷന്മാരുടെ പരാതികള്‍ കൊട്ടിഘോഷിക്കാറില്ല. എത്രയോ സ്ത്രികള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ കുതന്ത്ര കഥകള്‍ മെനഞ്ഞു് പുരുഷന്മാരെ അപമാനിക്കുന്നു. കേസെടുക്കുന്നു. പീഡനങ്ങള്ക്ക്ഇരയായ എത്രയോ സ്ത്രീകളുടെ പരാതികള്‍ വെളിച്ചം കാണാതെയുറങ്ങുന്നു. എത്ര പേരെ അറസ്റ്റു ചെയ്തു? അതിനൊന്നും നേരമില്ല. എണ്ണം പെരുപ്പിക്കുന്ന ചാനലുകളുടെ ഇരട്ടത്താപ്പ് നിറുത്തുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടി മൃഗീയമായി ആക്രമിക്കപ്പെട്ടത് ഇന്ന്എവിടയെത്തി നില്ക്കുന്നു? മതങ്ങളിലെ ദുരാചാരങ്ങള്‍ പോലെ ഇന്ത്യന്‍ സ്ത്രീകളുടെ ദുര്‍വിധി പുരുഷ മേധാവിത്വംതന്നെയല്ലേ?
ഒരു നടിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ എത്ര വേഗത്തിലാണ്എതിര് കക്ഷിയെ അറസ്റ്റ്ചെയ്തത്? ഈ പരിരക്ഷ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നവര്ക്ക്എന്തു കൊണ്ട് ലഭിക്കുന്നില്ല? ഇങ്ങനെ അടിയന്തരമായി ലൈംഗിക വൈകൃതമുള്ളവരെ ജാമ്യം കൊടുക്കാതെ ജയിലില്‍ പാര്‍പ്പിച്ചിരിന്നുവെങ്കില്‍ ദുഃഖത്തിന്റെ ചുളിവുകള്‍ സ്ത്രീകളുടെ മുഖത്തു്കാണില്ലായിരുന്നു. അതുമല്ല ഒരു പൗരന്റെ പൗരസ്വാതന്ത്ര്യത്തെ ഹനിച്ചാല്ഏത് അധികാര ഗോപുരത്തില്‍ ഇരിക്കുന്നവനായാലും കപടമായ മുടന്തന്‍ ന്യായങ്ങള്‍ കേള്‍ക്കാതെ അഴിക്കുള്ളിലാ ക്കുമെന്നുള്ള അടയാളക്കൊടി ഓര്‍ക്കുമായിരിന്നു.
നമ്മള് കാണുന്നത് വിശ്വസ്ത സേവകര്‍, ഉപജാപക സംഘം സ്ത്രീപീഡകരായാല്‍ സ്വാര്‍ത്ഥതയുടെ തത്വശാസ്ത്രം നിരത്തി നിയമങ്ങളെ അവഹേളിക്കുന്നതാണ്. അത് മലവെള്ളം പോലെ വന്ന് പാവം സ്ത്രീകളെ വേട്ടയാടുന്നു. ഇത് വീടുകളില്‍, ജോലി ചെയ്യുന്ന സിനിമ മേഖലകളടക്കം എല്ലാ രംഗങ്ങളിലും കാണുന്ന അധികാര ശക്തികളുടെ വിളയാട്ടങ്ങളാണ്. സ്ത്രീകളുടെ മാറിടം കണ്ടാല്‍ വിവേകം അപ്രത്യക്ഷമായി മലിന മോഹങ്ങള്‍ കാമാസക്തിയായി മാറ്റിസ്ത്രീകളെ പീഡിപ്പിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഇപ്പോഴും കേരള ജനത മനസ്സിലാക്കുന്നില്ല. അധികാരമുള്ളതുകൊണ്ടാണ് ഈ നായ്ക്കള്‍ക്ക് മണികെട്ടാന്‍ പലരും മുന്നോട്ടു വരുന്നത്. സാക്ഷരതയില്‍ ഉന്നതരെന്ന് വീമ്പിളക്കുന്നവരില്‍ ലൈംഗിക അറിവില്ലായ്മ വളരുന്നത്അക്ഷരത്തിന്റെ, വിദ്യാഭ്യാസത്തിന്റെ കുറവ്തന്നെയാണ്. സ്ത്രീകളെ വാണിജ്യവല്ക്കരിക്കുന്നവര്ക്കെതിരെസ മൂഹം മൗനമാണ്. ഇതാണോ നമ്മുടെ സാംസ്കാരികവിദ്യാഭ്യാസ പുരോഗതി? സമൂഹത്തോട് പ്രതിജ്ഞാബദ്ധരായിട്ടുള്ളവര് യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്മത കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. സ്ത്രീകളെ കാഴ്ചവസ്തുവായി, വില്പനച്ചരക്കായി, അടിമ പെണ്ണായി കാണാതെ പുരുഷന്മാര്ക്കുള്ള തുല്യത കൊടുത്തു്അവരുടെ മുറിവിന്റെ നീറ്റലുകള്‍ അകറ്റുകയാണ് വേണ്ടത്. അതിന് കൃത്യമായ മൂല്യബോധമുള്ള ഭരണാധിപന്മാരുണ്ടാകണം, നിയമനടപടികള്‍ ശക്തമാക്കണം.