കൊച്ചി: അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരിയായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ രാജിവച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഷപ്പ് ഹൗസിൽ സുരക്ഷ വർദ്ധിപ്പിഹ്ചിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷയിലാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസിലെത്തിയത്.
ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വഴി തടയല്‍ എന്നീ കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്.
ബിഷപ്പ് ഹൗസിൽ അതിക്രമിച്ചു കയറിയതിന് ഇന്നലെ ഏഴ് വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 7 മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ സമവായ യോഗം ചേരും. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും സമവായ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.