ശ്രീ നാരായണ മിഷൻ സെന്ററിന് പുതിയ ഭാരവാഹികൾ

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗടൺ. ഡി.സി, ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്ററിന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ – പ്രേജിത്ത് ശിവപ്രസാദ്, വൈസ് പ്രസിഡന്റ്‌ – ഷാം ജീ. ലാൽ, സെക്രട്ടറി- നീതു ഫൽഗുനൻ, ജോ. സെക്രട്ടറി – സതി സന്തോഷ്, ട്രഷറർ – വിദ്യാ അരുൺ, ജോ. ട്രഷറർ – എ. വേണുഗോപാൽ, ബോർഡ് ഓഫ് ഡയറക്ടർസ് – സനാ സത്യൻ, ജയരാജ് ജയദേവൻ, സജി വേലായുധൻ, നന്മ ജയൻ വക്കം, അമ്പിളി അനൂപ്, കിച്ചു ശശിധരൻ, സന്ദീപ് പണിക്കർ, രത്‌നമ്മ നാഥൻ, പ്രണിത് നിഥിൻ കടവിൽ എന്നിവർ അടങ്ങിയ പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതലയേറ്റു.

ഗുരുദേവദർശനങ്ങളെ വരും തലമുറയ്ക്ക് അഗാധമായി മനസ്സിലാക്കാനും അവകൾ ജീവിതചര്യയുടെ ഭാഗമാക്കാനും കഴിയാൻ ഉതകുന്നവിധത്തിൽ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നതോടൊപ്പം, ശ്രീ നാരായണ ഗുരുദേവ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഒരു മാതൃകാപരമായ സംഘടനയായി SNMC യെ വളർത്താൻ നിസ്വാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പ്രേംജിത്ത്‌ വ്യക്തമാക്കി. വെറുമൊരു സാമുദായിക സംഘടനാ പ്രവർത്തനം ആയിരിക്കില്ല SNMC യുടെത് എന്നും, സമൂഹത്തിൻറെ വിവിധ മേഖലകളിലേക്ക് കടന്നുചെന്ന് എല്ലാവിധ ആശയങ്ങളേയും ഉൾക്കൊണ്ടുകൊണ്ട്, ശ്രീ നാരായണഗുരു ദേവൻ നിഷ്കർഷിച്ച “*സേവനം*” ലക്ഷ്യമാക്കി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുന്നോട്ടു പോകുമെന്ന് സെക്രട്ടറി നീതു ഫൽഗുനൻ അറിയിച്ചു.

റിപ്പോര്‍ട്ട്: സന്ദീപ് പണിക്കര്‍

Print Friendly, PDF & Email

Leave a Comment

More News