ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി; ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍, വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: 1983-ല്‍ ആരംഭിച്ച വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസ്പോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ട്രസ്സി ബോര്‍ഡ്‌ അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, ഫ്ലോറിഡയില്‍ നിന്നുള്ള എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍ , ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ്‌ അംഗങ്ങളായി ജേക്കബ്‌ പടവത്തില്‍ (ഫ്ലോറിഡ), ഡോ. കല ഷഹി (വാഷിംഗ്ടണ്‍ ഡി.സി) സന്തോഷ്‌ ഐപ്പ്‌ (ഹ്യൂസ്റ്റണ്‍), അലക്സാണ്ടര്‍ പൊടി മണ്ണില്‍ (ന്യൂയോര്‍ക്ക്‌), ഷിബു വെണ്മണി (ചിക്കാഗോ), എന്നിവരും, സണ്ണി മറ്റമന (ഫ്ലോറിഡ), എബ്രഹാം ഈപ്പന്‍ (ഹ്യൂസ്റ്റണ്‍) എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായും പ്രവര്‍ത്തിക്കും.

ഫൊക്കാനയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ജോസഫ്‌ കുരിയപ്പുറം 1988 മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ്‌ ലോസ് ഏഞ്ചല്‍സ്‌, ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍, നിയോഗ, ഹഡ്മ എന്നിവയുടെ അമരക്കാരനായി തിളങ്ങി. . ഫൊക്കാനയുടെ വിവിധ ഭാരവാഹിത്വങ്ങളും വിവിധ സബ്‌ കമ്മറ്റികളുടെ ചുമതലകളും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.  ഫൊക്കാനയുടെ ചരിത്രത്തിലെ പല സുപ്രധാന തിരുമാനങ്ങളില്‍ കുരിയപ്പുറത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്‌. ദീര്‍ഘകാലം ബാങ്ക്വറ്റ് ചെയര്‍മാനായിരിക്കെ 2008 മുതൽ രജിസ്ട്രേഷന്‍ ഫീസിൽ ഭക്ഷണവും കൂടി ഉള്‍പ്പെടുത്തിയത്‌ ഇന്നും തുടരുന്നു. മൂന്ന്‌ പ്രാവശ്യം കോണ്‍സ്റ്റിട്യൂഷന്‍ കമ്മറ്റി ചെയര്‍ ആയിരുന്ന അദ്ദേഹം മുന്‍കൈയ്യെടുത്ത് നിര്‍മിച്ച നിയമങ്ങളില്‍ സ്ത്രികള്‍ക്കുള്ള 33% സംവരണം എടുത്തു പറയേണ്ടത്‌ ആണ്‌. സംഘടനയിലെ വൃക്തി കേന്ദ്രികൃത അഴിമതികള്‍ക്കും ധൂര്‍ത്തിനുമെതിരെ നിരന്തരം പോരാടുന്ന വ്യക്തിത്തങ്ങളിലൊരാളാണ്‌. കൊക്കകോളയിലും, പെപ്സിയിലും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ ടാക്സ് കണ്‍സള്‍ട്ടന്റ്‌ ആയി പ്രവര്‍ത്തിക്കുന്നു.

വൈസ്‌ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം കളത്തില്‍ സംഘടനയുടെ മുന്‍ നാഷണല്‍ കമ്മറ്റി മെമ്പര്‍, റിജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍ തുടങ്ങിയ നിലകളിൽ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചയാളാണ്‌. സ്കൂള്‍, കോളേജ്‌, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ മുഖ്യധാരയിലെത്തിയ കളത്തില്‍ മികച്ച സംഘാടകനും വാഗ്മി, കലാ സാംസ്കാരിക സംഘടനയായ “അല” യൂടെ സ്ഥാപക നേതാവ്‌, മയാമി mori തിയറ്റേഴ്‌സിന്റെ മുഖ്യ നടന്‍, ഫ്ലോറിഡ കൈരളി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി, പ്രസിഡണ്ട്‌, സൗത്ത്‌ ഫ്ലോറിഡയിലെ നവകേരള മലയാളി അസോസിയേഷന്‍, പാം ബീച്ച്‌ മലയാളി അസ്പോസിയേഷന്‍ എന്നി സംഘടനകളിലെ മുഖ്യ സംഘാടകനായും പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ്‌ പാലമലയില്‍ സ്കൂള്‍, കോളേജ്‌ രാഷ്ട്രീയത്തിലൂടെ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ്‌. ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്‍റ്‌, അസ്സോസിയേറ്റ്‌ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, ഫൌണ്ടേഷന്‍ മെമ്പര്‍ തുടങ്ങിയ ഒട്ടുമിക്ക പദവികളും വഹിച്ചിട്ടുണ്ട്‌. ചിക്കാഗോ മിഡ്‌വെസ്ററ്‌ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്‌, സെക്രട്ടറി, ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌, ഇന്ത്യ പ്രസ്‌ ക്ലബ്ബിന്റെ സെക്രട്ടറി, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഭദ്രാസന കൗണ്‍സില്‍ അംഗം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന മേഘലകളില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ്‌. ഐടി മേഖലയില്‍ ഉദ്യോഗം വഹിക്കുന്നു.

മികച്ച കാലാകാരി, ഡോക്ടര്‍, സംഘാടക, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ മെമ്പറായ ഡോക്ടര്‍ കലാ ഷഹിക്ക് വിശേഷണങ്ങൾ ഏറെയാണ്‌. കഴിഞ്ഞ ടേമിലെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിഘടിച്ചു നിന്ന ഫൊക്കാന ഗ്രൂപ്പുകളെ രമ്യപ്പെടുത്താന്‍ കലാ ഷഹി വഹിച്ച നിസ്തുലമായ സേവനങ്ങള്‍ ഫൊക്കാനയില്‍ എന്നും ഓര്‍ക്കപെടും. ഡോക്ടര്‍ എന്ന നിലയിലുള്ള ജോലിത്തിരക്കിലും അങ്ങോളമിങ്ങോളം ഓടി നടന്നു സംഘടനാ പ്രവര്‍ത്തങ്ങളും അതോടപ്പം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ കലാ വൈഭവങ്ങള്‍ നിര്‍ലോഭം സദസുകളില്‍ അവതരിപ്പിക്കുന്നതിലും സ്റ്റേജ്‌ ഷോകള്‍ കൊറിയോഗ്രാഫി ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുന്ന ഡോക്ടര്‍ കലക്ക്‌ ഇത്‌ പുതിയ നിയോഗം.

റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ മുതല്‍ ഫൊക്കാനയുടെ നേതൃത്വത്തിലുള്ള സീനിയര്‍ നേതാക്കളിലൊരളാണ്‌ ജേക്കബ്‌ പടവത്തില്‍. ഫ്ലോറിഡയിലെ കൈരളി ആർട്ട്‌ സാരഥി, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ, പ്രസിഡന്റ്‌, ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍, കോണ്‍സ്റ്റിട്യൂഷന്‍ കമ്മിറ്റി ചെയര്‍, ഫൌണ്ടേഷന്‍ ചെയര്‍, തുടങ്ങിയ വിവിധ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമാണ്‌ പടവത്തില്‍. ആരോഗ്യ രംഗത്ത്‌ ജോലി ചെയ്യുന്നതിനോടൊപ്പം ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും സൗത്ത്‌ ഫ്ലോറിഡയിലെ ഫ്ലോറിഡ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ സ്ഥാനവും വഹിക്കുന്നു.

ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍, അസോസിയേറ്റ് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തന പരിചയമുള്ള അലക്സാണ്ടര്‍ പൊടിമണ്ണില്‍ ന്യൂയോര്‍ക്ക് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിലും, അസോസിയേഷന്റെ പ്രശസ്തമായ മലയാളം സ്കൂള്‍ നടത്തിപ്പിന്റെ മുഖ്യ സംഘടകനായും നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ മികച്ച ബിസിനസ്സുകാരില്‍ ഒരാളായ അദ്ദേഹം ഇന്‍ഷുറന്‍സ്‌ രംഗത്ത്‌
‘പ്രവര്‍ത്തിക്കുന്നു.

ഷിബു വെണ്മണി ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ്‌ സെക്രട്ടറി, മിഡ്‌വെസ്ററ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്‌, ഫൊക്കാന ഐ.ടി സെല്‍ അംഗം തുടങ്ങിയ വിവിധ നിലകളില്‍ ശോഭിച്ചയാളാണ്‌. ചിക്കാഗോ കേരളാ അസോസിയേഷന്റെ കമ്മറ്റി അംഗം കൂടിയായ ഷിബു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ ഗവേഷണ ശാസ്ത്രജ്ഞന്‍ ആയി ജോലി ചെയ്യുന്നു. ഈ-കോമേഴ്‌സ്‌ മേഖലയില്‍ തന്റേതായ ബ്രാന്‍ഡുമായി വ്യാപാര രംഗത്തും ചിക്കാഗോയിലെ എക്ക്യുമെനിക്കല്‍ കണ്‍സില്‍ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു.

സന്തോഷ്‌ ഐപ്പ്‌, ഫൊക്കാന ടെക്സസ് റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌, നാഷണല്‍ കമ്മറ്റി മെമ്പര്‍, പെയര്‍ലാന്‍ഡ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചയാളാണ്‌. ദീര്‍ഘകാലം ഡല്‍ഹി പോലീസ്‌, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ എന്നിവയില്‍ സേവനമനുഷ്ഠിച്ചു. ഹൂസ്റ്റണില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ രംഗത്തും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാന ട്രസ്സി ബോര്‍ഡിന്റെ നിയമനത്തെ, ഫൊക്കാന പ്രസിഡന്റ്‌ സണ്ണി മറ്റമന, ജനറല്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍, ട്രഷറര്‍ സണ്ണി ജോസഫ്‌, എക്ടിക്യൂട്ടീവ്‌ കമ്മറ്റി, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ അനുമോദിച്ചു.

1983 – ല്‍ ആരംഭിച്ച യഥാര്‍ത്ഥ ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ അഭിലാഷത്തിനൊത്ത്‌ പ്രവര്‍ത്തിക്കുമെന്ന്‌ പുതിയ ചെയര്‍മാന്‍ ജോസഫ്‌ കുരിയപ്പുറം അഭിപ്രായപ്പെട്ടു. സ്വന്തമായി ഭരണഘടനയോ, ഭാരവാഹികളോ ഇല്ലാത്ത അപര സംഘടനയുടെ പേരില്‍ മലയാളികള്‍ വഞ്ചിതരാകരുതെന്നു ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. 2024 ല്‍ പൂര്‍ത്തിയാക്കാത്ത ജനറല്‍ കയൺസില്‍ മീറ്റിംഗും യഥാര്‍ത്ഥ ഫൊക്കാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എത്രയും വേഗം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു ചെയര്‍മാന്‍ ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ഫൊക്കാന ന്യൂസ് ടീം

Print Friendly, PDF & Email

Leave a Comment

More News