കൊല്ലം പ്രവാസി അസ്സോസിയേഷൻ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് കൺവീനർ സജീവ് ആയൂർ നന്ദിയും അറിയിച്ചു.

സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, രജീഷ് പട്ടാഴി, ക്യാമ്പ് കൺവീനർമാരായ നവാസ് കരുനാഗപ്പള്ളി, ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, രാജ് കൃഷ്ണൻ, സന്തോഷ് കാവനാട് , വിഎം.പ്രമോദ്, വിനു ക്രിസ്ടി, എന്നിവർ സന്നിഹിതരായിരുന്നു. സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിരുന്ന വിവിധ തരത്തിലുള്ള മത്സരങ്ങളും ക്യാമ്പിനെ ആവേശകരമാക്കി . സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News