നെതന്യാഹുവിൻ്റെ അറസ്റ്റ് വാറൻ്റിനെതിരായ ഇസ്രായേൽ എതിർപ്പ് തള്ളിക്കളയണമെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ

ഹേഗ്: 13 മാസമായി ഗാസയിൽ നടന്ന യുദ്ധത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച് കോടതി നടത്തുന്ന അന്വേഷണത്തോടുള്ള ഇസ്രയേലിൻ്റെ എതിർപ്പുകൾ തള്ളിക്കളയണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ജഡ്ജിമാരോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , മുൻ പ്രതിരോധ മന്ത്രി, ഹമാസിൻ്റെ സൈനിക മേധാവി എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഐസിസിയുടെ അധികാരപരിധിയെ ഇസ്രായേൽ വെല്ലുവിളിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകി സമർപ്പിച്ച ഖാൻ്റെ പ്രതികരണം . ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളാണ് വാറണ്ടുകൾ ചുമത്തിയിരിക്കുന്നത് .

തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങൾ ആഭ്യന്തരമായി അന്വേഷിക്കാൻ തങ്ങൾക്ക് കഴിവുണ്ടെന്നും, ഐസിസിയുടെ തുടർച്ചയായ അന്വേഷണം തങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നുവെന്നുമാണ് ഇസ്രായേലിന്റെ വാദം. ഐസിസിയുടെ അധികാരം അംഗീകരിക്കാത്ത രാജ്യമായ ഇസ്രായേല്‍, അന്വേഷണം നിർത്തിവയ്ക്കാൻ 2023 ഡിസംബറിലാണ് അപ്പീൽ നൽകിയത്.

 

 

Print Friendly, PDF & Email

Leave a Comment

More News