വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്കൻ ദിനാഘോഷം ജനുവരി 26 ആം തീയതി വൈകുന്നേരം പ്രാദേശിക സമയം എട്ടര മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായ പരിപാടിയിൽ ദീപിക ഡൽഹി ബ്യുറോ ചീഫ് ജോർജ് കള്ളിവയലിൽ , സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും മുൻ ഗ്ലോബൽ ചെയർമാനുമായ ഡോ ജോർജ് ജേക്കബ് , പ്രശസ്ത ചലച്ചിത്ര നിർമാതാവും നടനുമായ ദിനേശ് പണിക്കർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും

ഏമി ഉമ്മച്ചൻ, ഡോ റെയ്ന റോക്ക്, മാത്യുക്കുട്ടി ആലുംപറമ്പിൽ എന്നിവരാണ് പ്രോഗ്രാം കൺവീനേഴ്‌സ്. അഷിത ശ്രീജിത്ത് എം സി കർത്തവ്യം നിർവഹിക്കും

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ എന്നിവരോടൊപ്പം അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് അംഗങ്ങൾ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു

 

Print Friendly, PDF & Email

Leave a Comment

More News