നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഒരു പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എളമക്കര പോലീസ് കേസെടുത്തു. ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ 2022-ല്‍ പോലീസ് കേസെടുത്തിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സനൽകുമാർ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സനലിന് ജാമ്യം അനുവദിച്ചു.

2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ, ഫോൺ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവ വഴി സനൽകുമാർ പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Print Friendly, PDF & Email

Leave a Comment

More News