ഇടപ്പളളി കഥകളി ആസ്വാദക സദസിന്റെ 22-ാ൦ വാർഷികം സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് ആഘോഷിച്ചു

കൊച്ചി: ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിലനിർത്താനുമായി നിലകൊള്ളുന്ന ഒരു സുപ്രധാന സാംസ്‌കാരിക സംഘടനയായ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ൦ വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. “ഗോദവർമ്മ അനുസ്മരണം” എന്ന ശീർഷകത്തോടെ സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് 2025 ജനുവരി 25-ാ൦ തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സാമൂഹ്യ-സാംസ്കാരിക സംഘടനയായ ഇടപ്പളളി കഥകളി ആസ്വാദക സദസ്സിന് ഇന്ത്യയ്ക്കകത്തും, വിദേശത്തുമുൾപ്പെടെ 2000 അംഗങ്ങളുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി “ബകവധം” പ്രത്യേക കഥകളി അവതരണവും, കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങളുടെ പരിപോഷണത്തിൽ മുഖ്യ പങ്ക് വഹിച്ച ഗോദവർമ്മ രാജയുടെ അനുസ്മരണവും നടന്നു. റീറ്റെയ്ൽ ഇന്റർഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും, മേധാവിയുമായ ജയന്തി വർമ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വി. കലാധരൻ ഗോദവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ഏവരെയും ഊർജ്ജസ്വലമായ ഈ സാംസ്‌കാരിക പരിപാടിയുടെ ഭാഗഭാഗാക്കി.

ചടങ്ങിൽ സംസാരിക്കവേ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ൦ വാർഷികാഘോഷ പരിപാടിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നതായി റീറ്റെയ്ൽ ഇന്റർഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകരായ ജയന്തി വർമ്മയും, അരുൺ ഡിസിൽവയും പറഞ്ഞു.

എല്ലാവർഷവും പതിനെട്ടോളം കഥകളി പ്രദർശനങ്ങളും, കൂടിയാട്ടം, നങ്യാർ കൂത്ത്, ഓട്ടം തുള്ളൽ തുടങ്ങിയ ക്ലാസിക്കൽ കലാരൂപങ്ങളുടെ അവതരണവും സദസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. , അത്തരം കലകളിൽ നിപുണരായ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് തങ്ങളുടെ ഹൃദയത്തിനോട് ചേർന്ന പ്രവൃത്തിയാണെന്നും, പരമ്പരാഗത കലാരൂപങ്ങളിൽ പ്രാവീണ്യം നേടുക എന്നത് ഇക്കാലത്ത് അത്യപൂർവ്വമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കാലാതീതമായ ഇത്തരം കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ തങ്ങളാൽ ആകുന്നതൊക്കെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

“എന്റെ ഭർതൃ പിതാവിനും, സഹോദരിക്കും ഒപ്പം ഇടപ്പള്ളി കഥകളി ആസ്വാദന സദസിന്റെ സ്ഥാപകരിലൊരാളാകാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ട്. 2002 -ൽ സദസ്സിന്റെ രൂപീകരണം മുതൽക്കേ പ്രമുഖരായ അനേകം പരമ്പരാഗത നൃത്ത കലാകാരന്മാർ കഥകളി അവതരിപ്പിക്കാനായി എല്ലാവർഷവും ഈ സമയമാകാൻ കാത്തിരിക്കാറുണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് എന്റെ ഭർതൃ പിതാവ് ആവിഷ്കരിച്ച ഒരു സ്വപ്ന പദ്ധതിയാണ് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്. ഈ വർഷം വളർന്നുവരുന്ന യുവ കഥകളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി നൽകാനുമാണ് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ലക്ഷ്യമിടുന്നത്. കഥകളി എന്ന കലാരൂപം, യുവതലമുറയിലും ഊട്ടിയുറപ്പിക്കുക വഴി, കഥകളി പാരമ്പര്യം ഭാവിയിലും നിലനിൽക്കാൻ വേണ്ടിയാണ് ഞങ്ങളുടെ ശ്രമം, ” ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ സഹ-സ്ഥാപക മല്ലിക വർമ്മ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News