ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ചർച്ചാ സംഗമം സംഘടിപ്പിച്ചു.
റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.ഫ് മാനേജിങ് കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്ന റഷീദ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് റഫീഖ് തങ്ങൾ വിഷയമവതരിപ്പിച്ചു, സുബുൽ അബ്ദുൽ അസീസ്, ഷെറിൻ ഷബീർ, ഇബ്രാഹിം അബൂബക്കർ, ഹാഷിം, സാഫിർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു, സിദ്ദിഖ് വേങ്ങര നന്ദി പ്രകാശിപ്പിച്ചു.