വേങ്ങര : “ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ്” എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ – എഫ് ഐടിയു സംസ്ഥാനവ്യാപകമായി ഫെബ്രുവരി 1-28 ന് സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം മുതുവിൽ കുണ്ടിൽ എഫ് ഐ ടി യു ജില്ലാ സെക്രട്ടറി സക്കീന വേങ്ങരയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ 15 പേർ മെമ്പർഷിപ്പ് എടുത്തു എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു.
കഴിഞ്ഞ കുറെ കാലങ്ങളായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിട്ടത്.
അംശാദായ അടവിലും പലിശയിലും അമിതമായ തുകയാണ് സോഫ്റ്റ്‌വെയറിൽ കാണിക്കുന്നത്. കുടിശിക ഇല്ലാത്ത തൊഴിലാളികൾ കുടിശിക അടക്കണമെന്നും കോവിഡ് കാലത്ത് ഒഴിവാക്കപ്പെട്ട പിഴ പലിശ അടയ്ക്കണമെന്നും കാണിക്കുന്ന അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സെയ്താലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. എഫ്ഐടിയു ജില്ലാ സെക്രട്ടറി സക്കീന വേങ്ങര, ജില്ലാ കമ്മിറ്റി അംഗം അലവി വേങ്ങര, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷീബ വടക്കാങ്ങര, കദീജ വേങ്ങര, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, എഫ്ഐടിയു മണ്ഡലം കൺവീനർ കുട്ടിമാൻ, സൈഫുന്നിസ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ സെക്രട്ടറി
TGWU -FITU സൈതാലി വലമ്പൂർ