താമ്പാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം സംഘടിപ്പിച്ചു

താമ്പാ: ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി ഗോഡ് ഓഫ് വേര്‍ഡ് ചലഞ്ച്, പെയിന്റിങ്, പ്രസംഗ മത്സരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അമൃതാ എസ്.വി.എം., സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News