കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്ട് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 96-ാം സ്ഥാപക ദിനം ആഘോഷിച്ചു.
ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓഫീസിൽ കറൻസി ചെസ്റ്റ്, ബ്രാഞ്ച് ഓഫീസ്, 1200 ഓളം ജീവനക്കാർക്കുള്ള ജോലിസ്ഥലം എന്നിവയുണ്ട്. ബാങ്ക് ചെയർമാൻ വി.ജെ.കുര്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു.
മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.ശേഷാദ്രി സംസാരിച്ചു.