തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് രണ്ടാം ഗഡുവായ 5,55,79,023 രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്.

2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്.

പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News