തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മലയാളി മാറ്റുന്നില്ലെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.
ലോകത്തൊരിടത്തും ഇത്രയും അപരിഷ്കൃതമായി പെരുമാറുന്ന ജനത വേറെയില്ല. വേസ്റ്റ് ബിന്നുകൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തത് സാമൂഹ്യ വിരുദ്ധ നിലപാടാണ്. മാലിന്യം വലിച്ചെറിയുന്നവർക്ക് 10, 000 രൂപ പിഴ ഈടാക്കും. വെള്ളത്തിൽ മാലിന്യം ഇട്ടാൽ ഒരു ലക്ഷം രൂപയാണ് പിഴ.
മാലിന്യമുക്ത നവകേരളത്തിനായാണ് കേരളം തയാറെടുക്കുന്നത്. ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളി മാലിന്യ സംസ്കാരണത്തിന്റെയാണെന്നും എം. ബി രാജേഷ് പറഞ്ഞു.
ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ വർധിച്ചു. ഹരിതകർമസേന 90 ശതമാനം വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നു. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യം മൂന്നിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് ഹൈജീനിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനവും അറവുശാലയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
29.33 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ഹൈജീനിക് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 4 കോടി രൂപ ചെലവഴിച്ചാണ് ആധുനിക അറവുശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍