യുഎസ് ആർമി ഹെലികോപ്റ്റർ യാത്രാ വിമാനവുമായി കൂട്ടിയിടിച്ചു; അപകടത്തിൽ ഇതുവരെ 27 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം തുടരുന്നു

വാഷിംഗ്ടണ്‍: വാഷിംഗ്ടൺ ഡിസിയിലെ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും ഹെലികോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ചു. ആകാശത്തുണ്ടായ ഈ അപകടത്തിന് ശേഷം ഹെലികോപ്റ്ററും വിമാനവും പൊട്ടോമാക് നദിയിലേക്ക് വീണു. 18 മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തു. തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം. അപ്പോൾ പിന്നിൽ വന്ന അമേരിക്കൻ സൈന്യത്തിൻ്റെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റർ കൂട്ടിയിടിക്കുകയായിരുന്നു. വിമാനവും ഹെലിക്കോപ്റ്ററും തകർന്ന് പോട്ടോമാക് നദിയിൽ വീണു. സിറോസ്‌കി എച്ച്-60 ഹെലികോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും നിർത്തിവച്ചിരിക്കുകയാണ്. 65 പേർക്ക് ഇരിക്കാവുന്ന ചെറിയ യാത്രാ വിമാനമാണ് ഇതെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് വിമാനത്തിൽ 60 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. കൻസാസിൽ നിന്ന് വാഷിംഗ്ടണിലേക്ക് വരികയായിരുന്നു വിമാനം.

റീഗൻ നാഷണൽ എയർപോർട്ടിൽ നടന്ന ദാരുണമായ അപകടത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

സംഭവസമയത്ത് വിമാനം ഏകദേശം 400 അടി ഉയരത്തിലും മണിക്കൂറിൽ ഏകദേശം 140 മൈൽ വേഗതയിലുമായിരുന്നു എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സ്ഥിരീകരിച്ചു. സംഭവസ്ഥലത്തേക്ക് ഫയർബോട്ടുകൾ വിന്യസിച്ചതായി ഡിസി ഫയറും ഇഎംഎസും സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു. പിഎസ്എ എയർലൈൻസിൻ്റെ ഈ വിമാനം കൻസാസിൽ നിന്നാണ് പുറപ്പെട്ടതെന്ന് എഫ്എഎ അറിയിച്ചു. ഈ അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രണ്ട് മിന്നുന്ന ലൈറ്റുകള്‍ വായുവിൽ കൂട്ടിയിടിക്കുന്നത് കാണാം. തുടർന്ന് ഒരു വലിയ തീ പന്തമായി താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ കാണാം.

വിമാനവുമായി കൂട്ടിയിടിച്ച ഹെലികോപ്റ്റർ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റേതല്ലെന്ന് ഡിസി പോലീസ് പറയുന്നു. കൻസാസിൽ നിന്ന് വരികയായിരുന്ന വിമാനം തകർന്നതായി വാർത്ത ലഭിച്ചതായി വാഷിംഗ്ടൺ ഡിസി സെനറ്റർ ജെറി മോറൻ പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചിട്ടുണ്ട്. റീഗൻ നാഷണൽ എയർപോർട്ടിൽ നടന്ന ദാരുണമായ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രസിഡൻ്റ് ട്രംപ് പറഞ്ഞു. മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ഞാൻ സാഹചര്യം നിരീക്ഷിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന 64 പേരും മരിച്ചതായി സംശയിക്കുന്നു; 27 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇതുവരെ 27 യാത്രക്കാരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. വിമാനത്തിൻ്റെ ഭാഗങ്ങൾ നദിയിൽ തലകീഴായി കിടക്കുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അതിജീവിച്ചവരില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്.

ആരും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വാഷിംഗ്ടൺ ഡിസി ഫയർ ആൻഡ് ഇഎംഎസ് ചീഫ് ജോൺ ഡോണലി പറഞ്ഞു. വിമാനത്തിൽ നിന്ന് ഇതുവരെ 27 മൃതദേഹങ്ങളും ഹെലികോപ്റ്ററിൽ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറയുന്നതനുസരിച്ച്, കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട വിമാനം ജെറ്റ് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. “ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വ്യോമമേഖലയുണ്ട്” എന്ന് ഈ സംഭവത്തിന് ശേഷം യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി സുരക്ഷയെക്കുറിച്ച് പ്രസ്താവന നടത്തി.

https://twitter.com/i/status/1884794861271867831

Print Friendly, PDF & Email

Leave a Comment

More News