ന്യൂനപക്ഷ സ്കോളർഷിപ്പ്: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് എസ്.ഐ.ഒ

ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനമായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി ഓഫീസിലേക്ക് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചു.

ന്യൂനപക്ഷങ്ങൾക്കായുള്ള വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. മാത്രമല്ല ഈയിനത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് താനൂരിലെ മന്ത്രി ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശുഹൈബ് സി.ടി, എസ്.ഐ.ഓ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News