നക്ഷത്ര ഫലം (31-01-2025 വെള്ളി)

ചിങ്ങം: അംഗീകാരവും പ്രശംസയും വന്നു ചേരും. ആഗ്രഹം പോലെ ജോലിയിൽ പ്രശംസ നേടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും കൂടി ശ്രമഫലമായാണ്. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ.

കന്നി: നിങ്ങളുടെ വിധി നിങ്ങള്‍ തീരുമാനിക്കും എന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങള്‍ക്ക് ഊർജം നൽകും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഗുണം ചെയ്യും. ലീഡർഷിപ്പ് ക്വാളിറ്റി അംഗീകരിക്കപ്പെടും.

തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യും. നിങ്ങളുടെ കഴിവിൽ പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം.

വൃശ്ചികം: സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌ത് മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

ധനു: ഇന്ന് നിങ്ങള്‍ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീർഥാടനത്തിനും ഏറെ യോഗം കാണുന്നു. ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. പ്രശസ്‌തിയും വർധിക്കും.

മകരം: തൊഴില്‍രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകും. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. വിജയമുണ്ടാവാന്‍ കഠിനാധ്വാനംതന്നെ വേണ്ടിവരും. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം: സർക്കാർ ജോലിയായാലും ബിസിനസ് ആയാലും ഇന്ന് നിങ്ങള്‍ക്ക് തൊഴിലില്‍ നേട്ടമുണ്ടാക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. സ്‌നേഹിതമാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.

മീനം: ബാഹ്യ സ്വാധീനങ്ങളിൽ വീഴരുത്. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുക. അമിതാവേശം ഒഴിവാക്കാൻ ശ്രമിക്കുക. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തതയോടും ചെയ്യുക. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തിപ്പെടും.

മേടം : ഇന്ന് ഭൗതികമെന്നതിനെക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവ‍ന്‍ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് ഇന്ന് അനുഭവപ്പെടും. പക്ഷെ, നിങ്ങള്‍ സംസാരത്തില്‍ അതീവശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാര രീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും ഇന്ന് നിങ്ങള്‍ക്ക് ധനാഗമമുണ്ടാകും.

ഇടവം: ഇന്ന് നിങ്ങളുടെ ആരോഗ്യത്തിനും, ഉയർച്ചക്കും വേണ്ടിയായിരിക്കും ഊർജവും സമയവും ചെലവഴിക്കുക. ജോലി സ്ഥലത്തെ പ്രശംസ നിങ്ങൾ വിചാരിച്ചതിനേക്കാള്‍ മികച്ചതായിരിക്കും.

മിഥുനം: ബിസിനസിൽ നിങ്ങളുടെ പ്രതിയോഗികൾ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങൾ ഇപ്പോൾ മനസിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങളാണ് ശ്രദ്ധയും പരിഗണനയും. പ്രണയിക്കാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർ ഇന്ന് കൂടെകൂട്ടാൻ ഒരാളെ കണ്ടെത്തിയേക്കും.

കര്‍ക്കിടകം: ഇന്ന് നിങ്ങൾ വളരെ ഉദാരമതിയും, മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവനുമായിരിക്കും. നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകും. പുറമെയുള്ളതൊന്നും നിങ്ങളെ ബാധിക്കില്ല.

Print Friendly, PDF & Email

Leave a Comment

More News