ഒരു പരമാണുവായലയുമ്പോൾ
സ്വപ്‌നങ്ങൾ –
ക്കൊരു ചേലുമില്ലായിരുന്നു ;
ഒരു നിമിഷത്തിന്റെ പാതിയിൽ
പ്രേമത്താ-
ലൊരുമിച്ചു ചേരും വരേയ്ക്കും !
അവിടെയന്നാദ്യമായ്
ഹൃദയ വികാരങ്ങ –
ളനുഭൂതി വാരിപ്പുണർന്നു !
ഒരുമിച്ച ജീവൽ-
ത്തുടിപ്പുകൾ കാലത്തിൻ
തിരമാല നീന്തിക്കടന്നു !
ഒടുവിൽ ഒരത്ഭുത
പരിണാമ പടുതിയിൽ
ഒരു ജീവ കോശം മുളച്ചു
അഭിലാഷമൊരു. പിടി
പൂക്കളായ് മനസ്സെന്ന
വനികയിൽ വന്നു നിറഞ്ഞു
പ്രണയമായ് ഇണകളിൽ
നിറയുന്ന രതികളിൽ
തലമുറ കോപ്പികൾ വീണ്ടും !
വരികയാണെവിടെയൂം
പരിണാമ പരിണയ
നിരകളാം ഋതു ഭേദങ്ങൾ
മനുഷ്യാഭിലാഷങ്ങൾ
ഇതളിട്ടു വിരിയുന്ന
യുഗ സംക്രമപ്പൂക്കളാകാൻ !
അതിരുകൾക്കപ്പുറ –
ത്താകാശകുടയുടെ
യടിയിലെ യശനി പാതങ്ങൾ
അപരനെ കരുതുന്ന
മനുഷ്യ മേധത്തിന്റെ
കുതിരക്കുളമ്പടി യാകും !!
More News
-
പ്രണയാലാസ്യത്തിൽ പ്രകൃതി (പ്രണയ വാര കവിത): ജയൻ വർഗീസ്
പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത് പകലോനാം പുലയന്റെ കാളപൂട്ട് ! ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിൻ മാറത്ത് പ്രണയത്തിൻ കേളികൊട്ട് ! മാനത്തെ മാളോന്റെ... -
പ്രണയവാര ചിന്തകളിലെ ശിഥില ചിത്രങ്ങൾ !: ജയൻ വർഗീസ്
പതിനൊന്നു മുതൽ ഏഴു വരെയുള്ള ഷിഫ്റ്റിൽ ഒഴിവുണ്ടെന്ന് ഗ്യാസ് സ്റ്റേഷനിൽ നിന്നും വിളി വന്നു. ഗ്യാസ്സ്റ്റേഷനിൽ എത്തി സൂപ്പർ വൈസറെ കണ്ട്... -
പ്രണയ സാഫല്യം (കവിത): ജയൻ വർഗീസ്
ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിൻ നീല നിലാവല- ത്താഴത്ത് ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ...