പ്രയുക്തി 2025 മെഗാ തൊഴിൽ മേള ഫെബ്രുവരി 15ന് കൂത്തുപറമ്പ നിര്‍മ്മലഗിരി കോളേജില്‍

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് പ്രയുക്തി 2025 തൊഴിൽ മേള കൂത്തുപറമ്പ നിർമ്മലഗിരി കോളേജിൽ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം നിർവ്വഹിക്കും.

കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷയാവും. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 1500 ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ ബയോഡാറ്റ സഹിതം പങ്കെടുക്കാം.

ഫോൺ: 0497 2707610, 6282942066

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News