അഞ്ചാമത് ‘മിഡ്‌നൈറ്റ് യൂണിറ്റി റൺ’ മാർച്ച് 1 ന് നടക്കും

തിരുവനന്തപുരം: ‘റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്.

രാത്രി 11ന് കലക്ടറേറ്റിൽ ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ് റോഡ്, ഫോർട്ട് റോഡ് വഴി പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കുന്ന രീതിയിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഓട്ടം. രണ്ടിന് പുലർച്ചെ 12.30 ഓടെയാവും സമാപനം.

അഞ്ച് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. വ്യക്തികളായി പങ്കെടുക്കാൻ സാധിക്കില്ല. പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും. അഞ്ച് പേരുടെ ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ ടീമിന് 250 രൂപയാണ് രജിസ്ട്രേഷൻ ഫീ. events.dtpckannur.com എന്ന ലിങ്ക് മുഖേന ഓൺലൈൻ ആയോ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം.

സ്ത്രീകൾ മാത്രമുള്ള ടീം, പുരുഷൻമാർ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷൻമാരുമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം, സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ ടീം, മുതിർന്ന പൗരൻമാരുടെ ടീം, സർക്കാർ ജീവനക്കാരുടെ ടീം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഫോൺ 0497-2706336, 8330858604.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News