‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു

ദോഹ: എഴുത്തുകാരനും ഖത്തർ പ്രവാസിയുമായ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ‘ആർട്ട്മൊസ്ഫിയർ’ കലാമേളയുടെ സമാപന ചടങ്ങിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ആക്ടിവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്‌ദുൽ റഊഫ് കൊണ്ടോട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ പി.വി തുടങ്ങിയവർ പങ്കെടുത്തു.

മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെന്റർ ദേശീയ തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ ‘സ്വർണ്ണ മയൂരം’ അവാർഡ് നേടിയ പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’. അതിൽനിന്നും തെരെഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’, ‘ധർമ്മായനം’, ‘കാറ്റുണരാതെ’ എന്നീ നാടകങ്ങൾ ചേർന്നതാണ് ‘കാറ്റുണരാതെ’ എന്ന പുസ്തകം. അക്കാദമി തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘ഒറ്റയ്ക്കൊരാൾ’, ‘നോക്കിയാൽ കാണാത്ത ആകാശം’, ‘അയനാന്തരങ്ങൾ’, ‘മീനമാസത്തിലെ നട്ടുച്ച സൂര്യൻ’, ‘ഒരാൾ പോകുംവഴി’ എന്നിവയാണ് റഷീദിൻ്റെ ശ്രദ്ധേയമായ മറ്റു രചനകൾ.

Print Friendly, PDF & Email

Leave a Comment

More News