വഖഫ് ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

അങ്ങാടിപ്പുറം: ജെ പി സി യെ നോക്കുകുത്തിയാക്കി മാറ്റി സംഘപരിവാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഒന്നും മാനിക്കാതെ സംഘപരിവാറിന്റെ വംശീയതയുടെ വഴികളിലൂടെ ഭരണം നടത്തുകയാണ് നരേന്ദ്രമോദി. വിശ്വാസത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതെയാക്കി ഒരു ഏകശിലാക്രമത്തിലേക്ക്
രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിഷേധ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം പറഞ്ഞു.

പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ട്രഷർ മനഫ് തൊട്ടോളി, വൈസ് പ്രസിഡന്റെ നസീമ മതാരി, ജോയിന്റ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News