കൊച്ചി: സർവ്വ മേഖലയിലും മദ്യലഭ്യത വർദ്ധിപ്പിച്ച് ജനങ്ങളെ ലഹരിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന സർക്കാർ നയം അപഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡണ്ട് സമദ് നെടുമ്പാശ്ശേരി ആരോപിച്ചു. മദ്യ നിയന്ത്രണം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വരികയും പിന്നീട് ലാഭം മാത്രം ലക്ഷ്യമിട്ട് മദ്യവിപണനം പ്രോത്സാഹിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾ എന്തു കാരണം പറഞ്ഞുകൊണ്ടാണെങ്കിലും മദ്യശാലയ്ക്ക് വേണ്ടി മാറ്റിവെക്കുന്നത് ജനദ്രോഹപരമാണ്. മദ്യപാനികൾ സാമൂഹിക ദുരന്തങ്ങളായി മാറിയ ധാരാളം സമീപകാല അനുഭവങ്ങൾ നിലനിൽക്കെ സർക്കാരിൻറെ ഈ നീക്കം തികച്ചും പ്രതിഷേധാർഹമാണ്. മദ്യത്തെ മാറ്റിനിർത്തുന്ന സാധാരണക്കാരെ കൂടി അതിലേക്ക് അടുപ്പിക്കുവാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സ്റ്റേഷനുകൾ മദ്യശാലയാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ നേരിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
More News
-
സാഹോദര്യ കേരള പദയാത്ര നവംബർ 14 ന് മങ്കട മണ്ഡലത്തിൽ
മങ്കട: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ 19 ന് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സാഹോദര്യ കേരള പദയാത്രക്ക് മെയ്... -
ഡിജിറ്റൽ മീഡിയ മീറ്റ് നാളെ – വെൽഫെയർ പാർട്ടി
തിരൂർ: ‘നാടിൻറെ നന്മക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ... -
വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര മെയ് 10 മുതൽ മലപ്പുറം ജില്ലയിൽ
മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട്...