മ്യൂണിക്ക്: തന്റെ അസാന്നിധ്യത്തില്‍ അമേരിക്ക കൊണ്ടു വരുന്ന കരാര്‍ താന്‍ സ്വീകരിക്കുകയില്ലെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തുറന്നടിച്ചു. തന്നെ ഉള്‍പ്പെടുത്താതെ ഉണ്ടാക്കുന്ന ‘ബാക്ക് റൂം ഡീലുകള്‍’ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കൂടി പങ്കെടുത്ത മ്യൂണിക്ക് ഉച്ചകോടിയിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്. യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി സ്വന്തം സൈന്യത്തെ സൃഷ്ടിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചാണ് സെലെൻസ്‌കി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നത് ശ്രദ്ധേയമാണ്, അതിനാൽ വിഷയം കൂടുതൽ വഷളാകാനാണ് സാധ്യത.