നോർത്ത് അമേരിക്കയിൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്, മന്ത്രയുടെ ആഭിമുഖ്യത്തിൽ നടന്ന ആധ്യാത്മിക ആദ്ധ്യാത്മിക സംഗമവും വിഗ്രഹ സമർപ്പണവും ഭക്തിസാന്ദ്രമായ കൊട്ടാരക്കരയിലെ ഗണപതി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു .
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ആധ്യാത്മിക സംഗമം ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഖാടനം ചെയ്തു . നഗരസഭാ ചെയർമാൻ അഡ്വ. കെ ഉണ്ണികൃഷ്ണൻ മേനോൻ ,മന്ത്ര കേരള യുടെ പ്രവർത്തനോൽഘാടനം നടത്തി. ‘മന്ത്ര” യുടെ നോർത്ത് കാരോളിനയിൽ ജൂലൈയിൽ നടക്കുന്ന രണ്ടാമത്തെ ഗ്ലോബൽ കൺവെൻഷനിൽ സ്ഥാപിക്കുവാനുള്ള ഭഗവാൻറെ വിഗ്രഹം ആദ്ധ്യാത്മിക സാംസ്കാരിക രാഷ്ട്രീയ പൗര ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മന്ത്രയുടെ ആധ്യാത്മിക സമിതിക്ക് കൈമാറി
ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും മന്ത്ര പോലുള്ള സംഘടനകൾ ഇതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ശ്രീ കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു .കേവലം ഭക്തി പ്രകടനങ്ങൾക്കു അപ്പുറം ,സമാജത്തിന്റെ ശാക്തീകരണത്തിൽ ശ്രദ്ധാലുക്കൾ ആവാൻ ഹൈന്ദവ സമൂഹം തയാറാകണം എന്ന് ശ്രീ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു .
സാമൂഹിക യാഥാർഥ്യങ്ങൾ തൊട്ടറിഞ്ഞു സാമൂഹിക പരിവർത്തനത്തിനു ശ്രമിക്കുന്ന മന്ത്രയുടെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് ശ്രീ സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു .മന്ത്രയുടെ സാംസ്കാരികവും ആധ്യാത്മികപരവുമായ പ്രവർത്തനങ്ങൾക്കു ചേങ്കോട്ടുകോണം ആശ്രമത്തിന്റെ പരിപൂർണ പിന്തുണ ഉണ്ടാകും എന്ന് ചേങ്കോട്ടുകോണം ആശ്രമത്തിലെ Dr. ഭാർഗ്ഗവറാം സ്വാമി അറിയിച്ചു .മന്ത്രയുടെ ജൂലൈയിൽ നടക്കുന്ന കൺവെൻഷൻ വിജയകരമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുവെന്ന് പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അറിയിച്ചു
കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ. കെ ഉണ്ണികൃഷ്ണൻ മേനോൻ ,മന്ത്ര അഡ്വൈസറി ചെയർ ശ്രീ ശശിധരൻ നായർ ,വേദവിദ്യാ പ്രധിഷ്ഠാൻ സെക്രട്ടറി ശ്രീ രഘു നാഥ് നായർ എന്നിവർ ആശംസകൾ അറിയിച്ചു.അഡ്വക്കേറ്റ് ശ്രീ വിവേക് ഉജ്വൽ ഭാരതി പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വക്കേറ്റ് ശ്രീ എൻ സതീഷ് ചന്ദ്രൻ സ്വാഗതവും മന്ത്ര പി ആർ ഹെഡ് രഞ്ജിത് ചന്ദ്രശേഖർ കൃതജ്ഞതയും രേഖപ്പെടുത്തി .