തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തി

എടത്വ : തലവടി സി.എം.എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു .പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് ക്ലാസുകൾ നയിച്ചു.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ യുപി.വിഭാഗ എ.എസ്.ഐ.ഒ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വിദ്യാലയത്തിലെ ഫെബിന ഷിജു, ക്യാൻസർ രോഗിക്ക് മുടി മുറിച്ചു നല്‍കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ വിനോദ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് അനുമോദിച്ചു.

ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, അദ്ധ്യാപകരായ സൂസൻ വി. ഡാനിയേൽ, സെഫി എൽസ തോമസ്, സുഗു ജോസഫ്, ആൻസി ജോസഫ്, സാനി എം ചാക്കോ, ജീന സൂസൻ കുര്യൻ, ക്ളാസ് ലീഡർ വിഘ്നേഷ് വിജയൻ, ജോസ്മി അന്ന വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് പ്രത്യേക കൗൺസിലിംഗ് നടന്നു.എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരവും പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയതായി ട്രഷറർ എബി മാത്യു ചോളകത്ത് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News