ആശാ വർക്കാർമാരുടെ സമരത്തോടുള്ള സമീപനം തിരുത്തണം:എഫ്.ഐ.ടി.യു

കോഴിക്കോട് : ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ്, നിപ വയറസുകൾ നിറഞ്ഞാടിയ കാലത്ത് മാലാഖമാരെ പോലെ സേവനം ചെയ്ത കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി 26448 പ്രവർത്തകരെ പിണറായി സര്‍ക്കാര്‍   അപമാനിക്കുകയാണെന്ന് എഫ്.ഐ.ടി യു സംസ്ഥാന സെക്രട്ടറി തസ്‌ലീം മമ്പാട് പറഞ്ഞു.

പ്രതിമാസം 7000 രൂപയാണ് പ്രതിദിനം 10 മണിക്കുർ ജോലി ചെയ്യുന്ന ആശാ വർക്കർമാർക്ക് ഓണറേറിയമായി ലഭിക്കുന്നത്.
ഇത് കാലോചിതമായി പുതുക്കണമെന്ന ന്യായമായ ആവശ്യമാണ് ആശാവർക്കർമാർ ഉന്നയിക്കുന്നത്

ഇവരെ കുറിച്ചാണ് സ. എളമരം കരീമടക്കമുള്ള തൊഴിലാളി നേതാക്കൾ പാട്ട പിരിവുകാരെന്നും, ആരോ നിയന്ത്രിക്കുന്നവരെന്നും അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആശാ വർക്കർമാർക്കുള്ള ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് എൻ കെ., ജില്ലാ കമ്മറ്റിയംഗങ്ങളായ സൈദലവി വലമ്പുർ, ഫസൽ തിരൂർകാട്, അഷ്‌റഫ്‌ എടപറ്റ, അലവി വേങ്ങര, അബ്ദുറഹ്മാൻ കൊളത്തൂർ, അസ്‌ലം കല്ലടി എന്നിവര്‍ നേതൃത്വം നൽകി.

വാർത്ത: കൺവീനർ

Print Friendly, PDF & Email

Leave a Comment

More News