തൃശൂർ: പത്തൊൻപത് ദിവസം പിന്നിടുന്ന ആശാ വർക്കർമാരുടെ അനിശ്ചിത കാല രാപകൽ സമരത്തിന് എഫ് ഐ ടി യു തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യപ്രകടനവും സംഗമവും സംഘടിപ്പിച്ചു. തൃശൂർ കോർപ്പറേഷൻ പരിസരത്ത് നടന്ന ഐക്യദാർഢ്യ സംഗമം എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു.
കോവിഡ്, നിപ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിൽ മാലാഖമാരെ പോലെ പണിയെടുത്തവരാണ് ആശാ വർക്കർമാർ. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാറുകൾ തയ്യാറാവണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
എഫ് ഐ ടി യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ റഫീഖ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കാറ്റിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സരസ്വതി വലപ്പാട്, ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സത്താർ അന്നമനട , ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആസിയ മജീദ്, ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മങ്ങാട്, കാറ്റിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് കാട്ടൂർ, പി. എച്ച് റഫീഖ് എന്നിവർ സംസാരിച്ചു.
മുഹമ്മദാലി കോയാസ്, മുഹമ്മദ് കുട്ടി അയ്യന്തോൾ, മുഹമ്മദ് അഫ്‌ലം, മുഹമ്മദ് മഹ്റൂഫ് എന്നിവർ നേതൃത്വം നൽകി.