മാര്‍ച്ച് 9 നു നടക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയതായി ഫൊക്കാന ഇന്‍റ്റര്‍നാഷനണലിന്റെ ഭാരവാഹികൾ അറിയിച്ചു. മെരിലാന്റ് സില്‍വര്‍ സ്പ്രിംഗ് SASDAC ധീരജ് ഹാളിൽ രാവിലെ 11 മണി മുതൽ സമ്മേളനം ആരംഭിക്കും. അമേരിക്കയിൽ നിന്ന് മാത്രമല്ല, വിദേശത്തുനിന്നും നിരവധി വിശിഷ്ടാതിഥികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.
പ്രസിഡന്റ് സണ്ണി മറ്റമന പ്രസിഡന്‍ഷ്യല്‍ അഭിവാദ്യ നടത്തുകയും, തുടര്‍ന്ന് 2024-2027 വര്‍ഷത്തേക്കുള്ള വനിതാ
ചെയര്‍പേഴ്‌സന്‍ ഡോ. നീനാ ഈപ്പനെ പരിചയപ്പെടുത്തുകയും ചെയ്യും. ഡോ. നീനാ ഈപ്പന്‍ വിവിധ അതിഥികളെ പരിചയപ്പെടുത്തും. കൂടാതെ, അമേരിക്കയിലെ പ്രമുഖ പ്രതിനിധികള്‍ നേരിട്ടും, വിദേശ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം തത്സമയം കാണുന്നതിനായി ലൈവ് ടെലിക്കാസ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിമന്‍സ് ഫോറം ചെയര്‍ ഡോ. നീന ഈപ്പന്റെയും, ഡോ. കല ഷഹി (ഇന്‍റ്റര്‍നാഷണല്‍ അഫയേഴ്‌സ്) യുടെയും മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനത്തിലൂടെയാണ് സമ്മേളനത്തിനുള്ള തയ്യാറെടുപ്പ് നടന്നുവരുന്നത്. സ്ത്രീ ശാക്തീകരണം അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ, വിമന്‍സ് ഫോറം ടീമിനെ പരിചയപ്പെടുത്തല്‍, വിവിധ നൃത്ത-നൃത്യങ്ങൾ, ഗാനമേള തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും.
വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങൾക്ക് ആശംസകൾ അര്‍പ്പിക്കുന്നതായി പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി എബ്രഹാം ഈപ്പന്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, എക്സികൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പന്‍, ഷാജി ആലപ്പാട്ട്, റോബര്‍ട്ട് അരിച്ചിറ, തോമസ് എം ജോര്‍ജ്, ഷാജി ജോണ്‍, ഇന്റർനാഷണൽ കോര്‍ഡിനേറ്റേഴ്സ് ഡോ. കല ഷഹി , റെജി കുര്യന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോസഫ് കുരിയപുറം മുതലായവര്‍ സംയുക്തമായി പ്രസ്താവിച്ചു. പ്രവേശനം സയജന്യമാണ്.
സമ്മേളനത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ ഞങ്ങൾ ഒരു പ്രമുഖ വനിതയെ 2025 വനിതാ നേതൃത്വ പുരസ്കാരം കൊടുത്തു ആദരിക്കാന്‍ ആഗ്രഹിക്കുന്നു. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വിമന്‍സ് ഫോറത്തിന് വേണ്ടി ഡോ. നീന ഈപ്പന്‍ വ്യക്തമാക്കി.