ചിങ്ങം: നിങ്ങള്‍ക്കിന്ന് മികച്ച ദിവസമായിരിക്കും. ഏറ്റെടുത്ത് ജോലികളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ ഈര്‍ജസ്വലരാകാന്‍ സാധിക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ശോഭിക്കാന്‍ സാധിക്കും. അതുവഴി നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
കന്നി: ഇന്നൊരു നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിദേശ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഇന്ന് കുടുംബവുമൊത്ത് ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും. ഉല്ലാസകരമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്.
തുലാം: ഇന്ന് ഏറെ കരുതലോടെ മുന്നോട്ട് നിങ്ങേണ്ട ദിവസമാണ്. നിങ്ങളുടെ മുന്‍ കോപം കാരണം മറ്റുള്ളവര്‍ക്ക് മുറിവേല്‍ക്കാതെ സൂക്ഷിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. നിയമ വിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായി അക്കൗണ്ട് സൂക്ഷിക്കേണ്ടതുണ്ട്.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഉല്ലാസ വേളയാണ്. ഉത്തരവാദിത്വങ്ങള്‍ കാരണം സന്തോഷം നഷ്‌ടപ്പെടുത്താതിരിക്കുക. സുഹൃത്തുക്കളുമായി സമയം പങ്കിടാന്‍ അവസരം ഒരുങ്ങും. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.
ധനു: ഭാഗ്യം നിങ്ങളെ തേടിയെത്തുന്ന ദിവസമായിരിക്കും ഇന്ന്. മാനസികവും ശാരീരികവുമായ അവസ്ഥ നിങ്ങള്‍ക്ക് സന്തോഷം പകരും. കുടുംബത്തിലും ജോലി സ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടായേക്കാം. എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. നിങ്ങള്‍ എതിരാളികളേക്കാള്‍ ശക്തനാണെന്ന് തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.
മകരം: അനാരോഗ്യകരമായ അവസ്ഥ ഇന്ന് നിങ്ങളെ ഉന്മേഷരഹിതനാക്കും. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ ഇന്ന് അസ്വസ്ഥനാകും. തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. ജോലി സ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
കുംഭം: നിങ്ങൾ ഇന്ന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നിങ്ങള്‍ ഏറെ അസ്വസ്ഥനായേക്കാം. അത് ആരോഗ്യത്തിന് ഹാനികരമാകും. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.
മീനം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. ക്രിയാത്മകമായി ജീവിത പ്രതിസന്ധികളെ നേരിടാനാകും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും.
മേടം: കുടുംബ കാര്യങ്ങള്‍ക്കായിരിക്കും ഇന്ന് നിങ്ങള്‍ ഏറെ മുന്‍ഗണന നല്‍കുക. പ്രശ്‌നങ്ങളെ യുക്തിപരമായി നേരിടാന്‍ ശ്രമിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ശ്രമിക്കരുത്. സാമ്പത്തിക ചെലവുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് ധനപരമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിനമാണ്. ഏറ്റെടുത്ത മുഴുവന്‍ കാര്യങ്ങളും സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കും. വിനോദത്തിനായി പണം ചെലവഴിക്കേണ്ടി വരും. വീട്ടിലുള്ളവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും പകരും.
മിഥുനം: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ദിവസമായിരിക്കും. അതിന് പ്രതീക്ഷിച്ചത് പോലുള്ള ഫലവും ലഭിക്കും. കുടുംബവുമൊത്ത് ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും. ഏറെ നാളായി പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കാണ്ടെത്താന്‍ ശ്രമിക്കുക.
കര്‍ക്കടകം: നിങ്ങളുടെ ആഗ്രഹങ്ങള്‍ ഇന്ന് സഫലമാകും. മറ്റുള്ളവരുടെ മുമ്പില്‍ ശോഭിക്കാനുള്ള അവസരം ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ നിങ്ങള്‍ ഏറെ സ്വാധീനം ചെലുത്തേണ്ട സമയമാണിത്. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.