പത്തിരിപ്പാല: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവർത്തനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി പത്തിരിപ്പാല ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹന്ദാസ് പറളി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി ഉദ്ഘാടനം ചെയ്തു.
കേരളം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലഹരി-അക്രമ പരമ്പരകളുടെ പ്രധാന ഉത്തരവാദി കേരള സർക്കാരാണ് എന്ന് സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. .ജില്ല ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും ജില്ലാ സെക്രട്ടറി സമദ് പുതുപ്പള്ളിതെരുവ് നന്ദിയും അറിയിച്ചു.