വിർജീനിയ: പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ 20 വയസ്സുള്ള വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി ദുരൂഹമായി അപ്രത്യക്ഷയായി, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു ബീച്ചിൽ നാല് ദിവസം മുൻപാണ് പെൺകുട്ടിയെ അവസാനമായി കണ്ടത് .തിരച്ചിൽ പ്രവർത്തനങ്ങളിൽ നിന്ന് അനുകൂലമായ ഫലമൊന്നും ലഭിച്ചിട്ടില്ല, അധികാരികൾ അവരുടെ ശ്രമങ്ങൾ തുടരുകയാണ്. ഡൊമിനിക്കൻ സായുധ സേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്
സുദീക്ഷ കൊണങ്കി, സഹപാഠികളോടൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുള്ള വസന്തകാല അവധിക്കാല യാത്രയിലായിരുന്നു. റിസോർട്ട് പട്ടണമായ പുന്റ കാനയിൽ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തോടൊപ്പം സുദീക്ഷ ഉണ്ടായിരുന്നു, നാല് ദിവസം മുമ്പ് വ്യാഴാഴ്ച ബീച്ചിൽ നടക്കുമ്പോൾ അവസാനമായി കണ്ടു. അതിനുശേഷം ആരും അവളെ കാണുകയോ അവളെ കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ല.
സുദീക്ഷയുടെ അവസാന പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു
പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്! നിങ്ങൾ പ്രദേശത്തുണ്ടെങ്കിൽ അല്ലെങ്കിൽ തിരച്ചിലിൽ സഹായിക്കാൻ കഴിയുമെങ്കിൽ, അല്ലെങ്കിൽ അവൾ എവിടെയാണെന്ന് കണ്ടെത്താൻ നിങ്ങൾക്ക് എന്തെങ്കിലും വിവരമുണ്ടെങ്കിൽ, ദയവായി ബന്ധപ്പെടുക.
യൂണിവേഴ്സിറ്റി വക്താവ് ജാരെഡ് സ്റ്റോൺസിഫർ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, “സുദിക്ഷ കൊണങ്കിയുടെ കുടുംബവുമായും വിർജീനിയയിലെ ലൗഡൗൺ കൗണ്ടിയിലെ അധികാരികളുമായും സർവകലാശാല ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ട്, അവരെ കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളിൽ ഞങ്ങൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.”