മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

ടാമ്പാ: മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പായുടെ വനിതാ വിഭാഗമായ ഷീ മാറ്റിൻ്റെ (She MAT) ആഭിമുഖ്യത്തിൽ ‘അന്താരാഷ്ട്ര വനിതാദിനം’ ആഘോഷിച്ചു.

മാർച്ച് 8-ാം തീയതി ശനിയാഴ്ച ടാമ്പായിലെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു ‘അലോഹാ’ എന്ന് നാമകരണം ചെയ്ത ആഘോഷങ്ങൾ ഹവായിയന്‍ ശൈലിയിൽ അരങ്ങേറിയത്.

പരമ്പരാഗത രീതിയില്‍, വർണ്ണശബളമായ ഹവായിയന്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ വനിതകൾ ആഘോഷങ്ങൾക്ക് ചാരുത പകർന്നു. സ്വാദിഷ്ഠമായ ഹവായിയന്‍ രുചിവിഭവങ്ങൾ പരിപാടികൾക്ക് ഇരട്ടി മധുരം നൽകി.

ടഹിഷ്യന്‍ പ്രൊഫഷണല്‍ നര്‍ത്തകി ഏരിയല്‍ സ്റ്റേജിലും സദസ്യരോടൊപ്പവും നടത്തിയ നൃത്ത പരിപാടി പങ്കെടുത്തവര്‍ക്ക് ഹരമായി.

ബിജി ജിനോയുടെ ‘അലോഹ’ എന്ന ആശയത്തിൽ നിന്നുമുള്ള പ്രചോദനം ഉൾക്കൊണ്ടു നടത്തിയ ഈ പരിപാടിക്ക് മീന കുരുവിള, ജെംസിൻ ജോർജ്, ആശ മേനോൻ, ലാലി ചാക്കോ, ശ്രീധ സാജ്, രശ്മി മേനോൻ, മറിയ തോമസ്, റോസമ്മ മാത്തുക്കുട്ടി, സുനിതാ ഫ്ളവർഹിൽ തുടങ്ങിയവർ നേതൃത്വം നൽകി.

സിസ, അനു എന്നിവർ ഗെയിം കോഓര്‍ഡിനേറ്റര്‍മാരായി പ്രവർത്തിച്ചു.

പങ്കെടുത്ത എല്ലാവർക്കും, പരിപാടിക്കു സ്പോൺസർഷിപ്പു നൽകിയവർക്കും വിമന്‍സ് ഫോറം ചെയർ ഷീരാ ഭഗവത്തുള്ള നന്ദി അറിയിച്ചു.

അന്തരാഷ്ട്ര വനിതാദിന ആഘോഷം ഒരു വൻ വിജയമാക്കിത്തീർത്ത വിമന്‍സ് ഫോറം ഭാരവാഹികളെ പ്രസിഡന്റ് ജോൺ കല്ലോലിക്കൽ, സെക്രട്ടറി അനഘ ഹാരീഷ്, ട്രഷറർ ബാബുപോൾ തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News