എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റുമായിരുന്ന എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി.

പ്രസിഡന്‍റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന മീറ്റിംഗില്‍ അസോസിയേഷന്‍ ഭാരവാഹികളും
അംഗങ്ങളും പങ്കെടുത്ത് അനുശോചനം അറിയിച്ചു. നമ്മുടെ സമുദായ നേതാവിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡന്‍റ് അരവിന്ദ് പിള്ള പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള പ്രസന്നന്‍ പിള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വപാടവവും ജനസമ്പര്‍ക്കവും വിധേയത്വവും ഒരുപിടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശന്‍ നായര്‍ പറഞ്ഞു. കൂടാതെ സുരേഷ് നായര്‍ മിനിസോട്ട, രാജ് നായര്‍, ദീപക് നായര്‍, വിജി നായര്‍, ജിതേന്ദ്ര കൈമള്‍, സുനിത നായര്‍, പ്രസാദ് പിള്ള, നവീന്‍ ബാലകൃഷ്ണന്‍, വരുണ്‍ നായര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News