കണ്ണൂർ: നാടിനെ ഒന്നാകെ നാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചു. 2025 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു.
കണ്ണൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം കെ.വി.സുമേഷ് എം എൽ എ, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
സംഘടന രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളും ലഹരിക്കെതിരെ രംഗത്തിറങ്ങി ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും നാഷണൽ യൂത്ത് ലീഗിന്റെ ഈ കാമ്പയിൻ ലഹരിക്കെതിരെയുള്ള വലിയ പോരാട്ടം ആയി തീരട്ടെ എന്ന് കെ.വി.സുമേഷ് എം എൽ എ പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജങ്ങൾക്ക് കരുത്തായി പാർട്ടിയും ഒപ്പം ഉണ്ടാവുമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ അഭിപ്രായപെട്ടു.
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ , സെക്രട്ടറി റൈഹാൻ. പി എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാദിഖ്, ശിഹാബുദ്ദീൻ, സഹീർ എന്നിവർ നേതൃത്വം നൽകി.