ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത്അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരിക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്. ആ കുഴിമാടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇന്ന്കേരളത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാകട്ടെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം നിശ്ശബ്ദരാകുന്നു. മതത്തിന്‍റെ മറവില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കുരുടന് ചൂട്ടു പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നു. ലോക സുഖം തേടി മത തീവ്രവാദികള്‍ക്കൊപ്പം ഒളിച്ചോടുന്ന പെണ്‍മക്കളെപ്പറ്റി ലോകത്തോട് വിളിച്ചു പറയാന്‍ മാതാപിതാക്കള്‍ എന്തിന് മടിക്കുന്നു?

ബ്രിട്ടനില്‍ 2010 -2012 കളില്‍ ആയിരത്തിലധികം പന്ത്രണ്ട് വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ ജീവിതമാണ് പാകിസ്താനി യുവാക്കള്‍ പ്രണയക്കെണിയില്‍ തകര്‍ത്തത്. പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗീക ക്രൂര കൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തു. യോര്‍ക്ക്ഷെയറിയിലെ റോതാര്‍ഹാമില്‍ അവര്‍ ശിഷിക്കപ്പെടുകയുണ്ടായി. നിയമം കണ്ണടച്ചാല്‍ കഴുകക്കണ്ണുകളുമായി നടക്കുന്നവരെ തുറുങ്കിലടയ്ക്കാന്‍ സാധിക്കില്ല. ഇവിടുത്തെ പത്രമായ ടൈംസ്ഒരു നീണ്ട പരമ്പരതന്നെ ആരംഭിച്ചു. കേരളത്തില്‍ മദ്യ മയക്കുമരുന്ന് പരമ്പര നടത്തുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഈ ലൗജിഹാദ് പരമ്പര നടത്താന്‍ ഭയക്കുന്നത്? പാകിസ്താനിയുടെ ഭ്രാന്തമായ മത ലൈംഗീകോത്മാദം പറഞ്ഞാല്‍ മനുഷ്യബന്ധങ്ങളുടെ എല്ലാ സീമകളെയും അവര്‍ ലംഘിക്കാറുണ്ട്. സ്വന്തം കുടുംബത്തിലുള്ള പെണ്‍കുട്ടികളെയൂം ദുരുപയോഗം ചെയ്യുന്നു. യൂറോപ്പില്‍ കുടിയേറിയ ഈ കൂട്ടര്‍ സമാധാനമായി ജീവിക്കുന്നവരെ കൂടി മലീമസമായ പ്രവര്‍ത്തികളിലൂടെ ആശങ്കാകുലരാക്കുന്നു. പാകിസ്താനികളില്‍ മൃഗത്വത്തിന്‍റെ ഭേരീനാദം ബോംബിങ്ങിലൂടെ നമ്മള്‍ കാണുന്നു. ഇതുമായി കൂട്ടി വായിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രണയക്കെണികള്‍ ആസൂത്രിതമായി ഭീകര സംഘടനകളുടെ ഉല്പന്നമാണ്. ആ കെണിയില്‍ വീഴുന്നത് ബുദ്ധിശൂന്യരും വിവരംകെട്ടവരുമായ കുറെ പെണ്‍കുട്ടികളും.
പ്രണയം ഇസ്ലാം വിശ്വാസത്തിന് വിരുദ്ധമാണ്. യഥാര്‍ത്ഥ ഭക്തര്‍ ഇതിനെതിരാണ്. പ്രണയം എങ്ങനെ ലൗജിഹാദായി മാറുന്നു? മസ്തിഷകത്തില്‍ മതഭ്രാന്ത് പിടിച്ച ഒരു കൂട്ടം ഗൂഢസംഘങ്ങളാണ് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്താന്‍ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍, വിലപ്പിടിപ്പുള്ള സുഖഭോഗ വസ്തുക്കള്‍ സമ്മാനമായി കൊടുത്തും, കുടിക്കുന്ന ജ്യൂസില്‍ മയക്കു മരുന്ന് ചേര്‍ത്തും, നല്ല ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങികൊടുത്തും, സുവിശേഷ പ്രസംഗങ്ങള്‍ നടത്തിയും പെണ്‍കുട്ടികളെ കാമഭ്രാന്തിന് ഇരയാക്കുന്നു. ഇതിലൂടെ അവളുടെ മാനവും മഹത്വവും നഷ്ടപ്പെടുന്നു. ഭാവിയില്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിയുന്നില്ല. യൗവന പ്രായത്തില്‍ മനസ്സിന്‍റെ പൂങ്കാവില്‍ പല പൂക്കളും വിരിയും. ആ മധുലഹരിയില്‍ ആറാടിത്തീരുമ്പോള്‍ അത്കൊഴിഞ്ഞു വീണ്കണ്ണീര്‍ക്കയമാകുന്നു. ദൈവഭയവും അച്ചടക്കവുമുള്ള പെണ്‍കുട്ടി ഒരു ജീവിത പങ്കാളിയെ ഇങ്ങനെയാണോ തെരഞ്ഞെടുക്കുന്നത്?
വിവാഹം മാന്യമായ ഒരു കര്‍മ്മമാണ്. അത്എവിടെ വെച്ച് നടത്തിയാലും രജിസ്റ്റര്‍ ഓഫീസില്‍ ഒപ്പിട്ടാലും കിടക്ക പവിത്രവുമെന്നാണ് പൂര്‍വ്വികര്‍ പഠിപ്പിച്ചത്. എന്ന്കരുതി വിവാഹജീവിതം പൂമെത്തകളെന്ന് തെറ്റിദ്ധരിക്കയും വേണ്ട. ഏത് ബന്ധവും വിശ്വാസ സ്നേഹത്തിന്‍റെ അടിത്തറയിലാണ് വളരുന്നത്. ഒരു കുടുംബത്തിന്‍റെ കെടാവിളക്കായി മാറേണ്ട പെണ്‍കുട്ടിയുടെ ജീവിതം എത്ര പെട്ടെന്നാണ് അസഹ്യമായി മാറുന്നത്. കേരളത്തില്‍ വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയില്ലാത്ത പെണ്‍കുട്ടികളാണ് മതതീവ്രവാദികളുടെ കെണിയില്‍പ്പെടുന്നത്. കഷ്ടപ്പെട്ട് തീറ്റിപ്പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞിട്ടാണ് ഈ വഞ്ചകരുടെ കാമസൂത്രത്തില്‍ അലിഞ്ഞില്ലാതാകുന്നത്. അതിന്‍റെ അന്ത്യമോ അവളുടെ ലൈംഗികാവയവത്തില്‍ പച്ചമുദ്ര കുത്തുക മാത്രമല്ല വീഡിയോകളുമെടുക്കുന്നു. അപ്പോഴാണ് ആ ഭീകര ഭൂതത്തിന്‍റെ യഥാര്‍ത്ഥ മുഖം ഗൂഢതന്ത്രം അവളറിയുന്നത്. ചിറകു മുളച്ചു വളരുന്ന പെണ്‍കുട്ടികളുടെ ജീവിതത്തെ നരകതുല്യമാക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ നൊമ്പരങ്ങള്‍ ആര്‍ക്കുമറിയില്ല. ദുരഭിമാനികളായ മാതാപിതാക്കള്‍ ആത്മാഭിമാനമോര്‍ത്തു് പുറത്തറിയിക്കയോ പോലീസില്‍ പരാതി കൊടുക്കയോ ചെയ്യാറില്ല. കാക്കയ്ക്ക്ഇരുട്ടില്‍ കണ്ണ്കാണില്ല എന്നപോലെ ഭരണകൂടത്തിനും കോടതിക്കും ഈ പറയുന്ന ലൗജിഹാദ്കാണാനുള്ള കണ്ണുമില്ല. കാണാന്‍ കണ്ണുള്ളത് മാതാപിതാക്കള്‍ക്ക് മാത്രം.
മതപഠനശാലയില്‍ കുട്ടികളെ പഠിപ്പിക്കുന്നത് മതാത്മകതയോ ആത്മീയതയോ? മതങ്ങള്‍ പഠിപ്പിക്കുന്ന ആത്മാവിന്‍റെ നിറവും സമൃദ്ധിയും ഇതിലൂടെ വെളിപ്പെടുന്നു. ആത്മാവിന്‍റെ ഒഴുക്ക്കുറഞ്ഞതു കൊണ്ടാണോ തിന്മയുടെ ശക്തികള്‍ കുഞ്ഞാടുകളെ പിടികൂടുന്നത്? ദേവാലയങ്ങളില്‍ നടക്കുന്ന പരിശുദ്ധ വ്യാപാരത്തില്‍ ഹൃദയത്തിന് വേണ്ടുന്ന വിശുദ്ധിയില്ല എന്നതിന്‍റെ തെളിവാണ് കുഞ്ഞാടുകള്‍ മലീമസമാകുന്നത്. ഒരു ശുദ്ധികരണ പ്രക്രിയ മതപുരോഹിതര്‍ നടത്തിയിരുന്നെങ്കില്‍ അവരെ നേര്‍വഴിക്ക് നടത്തുകയും പോലീസില്‍ പരാതി കൊടുക്കുകയും ഈ ദുര്‍നടപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കുമായിരിന്നു. ആത്മീയ വ്യാപാരം ഈ ജീര്‍ണ്ണ സംസ്കാരത്തെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. അത് കാണാത്തതാണ് മതതീവ്രവാദികള്‍ വിളവെടുപ്പ് നടത്തുന്നത്.
നമ്മുടെ സമൂഹം ധാര്‍മ്മികമായി നിലകൊള്ളാത്തതാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണം. അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ക്ക് ഭാര്യ, മകള്‍, മകന്‍ ഇല്ലേ? അവര്‍ എന്തുകൊണ്ടാണ് ഈ ലൗജിഹാദ് ഗൗരവമായി കാണാത്തത്? മിശ്രവിവാഹത്തിന് ആരും എതിരല്ല. എന്നാല്‍ ഇതാണോ മിശ്രവിവാഹം? പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുകയല്ലേ? അവരെ മതതീവ്രവാദികള്‍ പലവിധ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കി അഫ്ഗാനിസ്ഥാന്‍, സിറിയയിലേക്ക് കൊണ്ടുപോയി അവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നത് കാണുന്നില്ലേ? മതതീവ്ര സംഘടനകള്‍ പെണ്‍കുട്ടികളെ പലവിധത്തില്‍ചൂഷണം ചെയ്യുമ്പോള്‍ ഭരണകൂടം നോക്കുകുത്തികളായി മാറുന്നു. മാധ്യമങ്ങള്‍ അവരുടെ പരസ്യ സമ്പത്തില്‍ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല. ഇങ്ങനെ മിശ്രവിവാഹം നടത്തിയവരുടെ പട്ടിക സര്‍ക്കാരിന്‍റെകയ്യിലുണ്ടോ? എന്തു കൊണ്ടാണ് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മയക്ക് മരുന്നു പോലുള്ള കെണിയില്‍പ്പെടുത്തി കാമകേളികള്‍ക്ക് അടിമപ്പെടുത്തി മതത്തിന് അടിമകളാക്കുന്നത്. ഇസ്ലാം മതത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊരു ദുരവസ്ഥയില്ലാത്തത് എന്തുകൊണ്ടാണ്?
അധികാരികളുടെ സഹായത്തോടെ അനധികൃത മയക്കു മരുന്നു വ്യാപാരി എങ്ങനെ തഴച്ചുവളരുന്നുവോ അതുപോലെയാണ് ഭീകര സംഘടനകളുടെ സഹായത്തോടെ ഈ പെണ്‍കുട്ടികളെ അടിമകളാക്കി മാറ്റുന്നത്. ഈ ഭീകര രക്തരക്ഷസ്സുകളെ തിരിച്ചറിയാന്‍ ഓരോ മതങ്ങളും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയില്ലെങ്കില്‍ പാവം പെണ്‍കുട്ടികള്‍ കണ്ണീരില്‍ കഴിയേണ്ടി വരും. മൗനത്തിന്‍റെ ആവരണമിട്ടുകൊണ്ട് പോലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പരാതി വേണമെല്ലോ. സമൂഹത്തിലെ വിഘടന വാദികളുടെ കെണിയില്‍ പെട്ട് ശവപ്പറമ്പിലേക്ക് പോകുമ്പോള്‍, ദുര്‍ബല വിഭാഗങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ സമഗ്രമായ അന്വേഷണത്തിന് കപട രാഷ്ട്രീയവാദികള്‍ മുതിരുന്നില്ല. മതപ്രീണനം നടത്തി വോട്ടു നേടി അധികാരത്തിലെത്തുകയാണ് അവരുടെ ലക്ഷ്യം.
എത്രയോ പെണ്‍കുട്ടികള്‍ അനാഥരാകുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ പോലും ആ കുഞ്ഞിനെ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നു. ജെ.ബി.കോശി കമ്മിഷന്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ അറിയിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പോലീസ് ഇടപെടണമെന്നാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം തുടരുമെങ്കില്‍ കണ്ണീരില്‍ കഴിയുന്ന മാതാപിതാക്കളടക്കം ചിന്തിക്കേണ്ടത് നിങ്ങളുടെ വോട്ടുകളാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. സാധാരണ ഒരു വിവാഹം നടത്താന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീപുരുഷന്മാരുടെ മാതാപിതാക്കള്‍ പരസ്പരം ബന്ധപ്പെടാറുണ്ട്. ഈ ലൗ ജിഹാദില്‍ അത് സംഭവിക്കുന്നില്ല. ഇവിടെയാണ് പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് പറയുന്നത്. പ്രണയലീലയില്‍ ഒരു കുട്ടിയുണ്ടായി കഴിയുമ്പോഴാണ് അറിയുന്നത് കെട്ടിയവന് മറ്റ് രണ്ട് ഭാര്യമാരുള്ളത്.
മാതാപിതാക്കളും മതങ്ങളും സംഘടനകളും ഇതില്‍ കൂട്ടുപ്രതികളാണ്, കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ പെണ്ണിന്‍റെ ഭാഗ്യം പെരുവഴിയിലാണ്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ പഠനങ്ങളും, സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന കാമഭ്രാന്തന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും പെണ്‍കുട്ടികളുടെ ജീവിതം ഭദ്രമാക്കുക്കയും ചെയ്യണം. കേരളത്തില്‍ കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ലഹരിയും പെണ്‍കുട്ടികളെ കൊത്തിവലിക്കുന്ന കഴുകന്മാരും നമ്മുടെ സമ്പന്നമായ സംസ്കാരത്തെ ശ്മശാന ഭൂമിയിലേക്കുള്ള യാത്രയെന്ന് ഓരോ മലയാളിയുമറിയുക.